കസ്റ്റംസിനെ വെട്ടിച്ചു കടന്ന കള്ളക്കടത്ത് വാഹകരായ യാത്രക്കാരും സ്വീകരിക്കാനെത്തിയവരും പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊണ്ടോട്ടി : കസ്റ്റംസിനെ വെട്ടിച്ചു കടന്ന കള്ളക്കടത്ത് വാഹകരായ യാത്രക്കാരുള്‍പ്പെടെ 12 പേരെ കരിപ്പൂര്‍ പോലീസ് പിടികൂടി. സ്വര്‍ണവാഹകരായ അഞ്ചുപേരും ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഏഴുപേരുമാണ് പിടിയിലായത്. നാല് കേസുകളിലായി സ്വര്‍ണമിശ്രിതമടക്കം 2.45 കിലോഗ്രാം സ്വര്‍ണം പിടികൂടി. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ അല്‍ഐനില്‍നിന്ന് എത്തിയ കോഴിക്കോട് ആവിലോറ ചേമ്പുന്തറമ്മല്‍ ഹബീബ് റഹ്‌മാന്‍ (41), മലപ്പുറം എടപ്പറ്റ വെള്ളിയഞ്ചേരി മഠത്തൊടി നൗഷാദ് ബാബു (41), കാസര്‍കോട് മുഗ്‌രാന്‍ ശിരിബന്ഗല്‍ നൂര്‍ മഹല്‍ മുഹമ്മദ് അര്‍ഷദ് (21), ദുബൈയില്‍നിന്ന് എത്തിയ കോഴിക്കോട് കൊയിലാണ്ടി കെന്‍സ് വീട്ടില്‍ മജീദ് (82), അബൂദബിയില്‍നിന്നെത്തിയ വയനാട് കുഞ്ഞോം സ്വദേശി കെ.എം. അബ്ദുല്‍ റസാഖ് (40) എന്നിവരാണ് പിടിയിലായ യാത്രക്കാര്‍.

ഹബീബ് റഹ്മാന്‍, നൗഷാദ് ബാബു എന്നിവരെ കൊണ്ടുപോകാനെത്തിയ കൊയിലാണ്ടി നെല്ലോളി വീട്ടില്‍ മുഹമ്മദ് ഹനീഫ് (43), കോഴിക്കോട് പയ്യോളി കിഴൂര്‍ നവാസ് (43), മുഹമ്മദ് അര്‍ഷദിനെ കൊണ്ടുപോകാനെത്തിയ കാസര്‍കോട് സ്വദേശി മസ്ഹൂര്‍ മന്‍സില്‍ അമന്‍ (20), മജീദിനെ സ്വീകരിക്കാനെത്തിയ പൊന്നാനി സ്വദേശി പാലക്കവളപ്പില്‍ ഹംസ (39), എടപ്പാള്‍ പന്താവൂര്‍ സ്വദേശി ഫര്‍ഹാന്‍ (27), അബ്ദുല്‍ റസാഖിനെ സ്വീകരിക്കാനെത്തിയ കോഴിക്കോട് കുറ്റ്യാടി കൂമുള്ള മലയില്‍ സുബൈര്‍ (82), കുനിയില്‍ ഫഹദ് (27) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ഇവരെത്തിയ നാല് കാറുകളും കസ്റ്റഡിയിലെടുത്തു.

അബ്ദുല്‍ റസാഖില്‍നിന്ന് ശരീരത്തില്‍ ഒളിപ്പിച്ചനിലയില്‍ 1.6 കിലോഗ്രാം സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. ബാഗേജില്‍ കടത്തിയ സ്വര്‍ണവുമായാണ് മറ്റു യാത്രികര്‍ പിടിലായത്. ഹബീബ് റഹ്മാനില്‍നിന്ന് 108 ഗ്രാമും നൗഷാദ് ബാബുവില്‍നിന്ന് 109 ഗ്രാമും സ്വര്‍ണം പിടികൂടി. പോലീസ് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കള്ളക്കടത്ത് സ്വര്‍ണം പിടിച്ചെടുത്തത്. കൂടുതല്‍ അന്വേഷണത്തിനായി വിവരങ്ങള്‍ കസ്റ്റംസിന് കൈമാറും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...