തുടര്‍ച്ചയായി 17-ാം ദിവസവും രാജ്യത്തുടനീളം പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തുടര്‍ച്ചയായി 17-ാം ദിവസവും രാജ്യത്തുടനീളം പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിവരപട്ടിക അനുസരിച്ച്‌, ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 105.41 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 96.67 രൂപ. മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോള്‍ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.

വ്യത്യസ്‌ത നികുതികള്‍ കാരണം ഇന്ധനവില ഓരോ നഗരത്തിലും വ്യത്യാസപ്പെടുന്നു. അന്താരാഷ്‌ട്ര ക്രൂഡ് ഓയില്‍ വിലയുടെയും വിദേശ നാണയ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളുടെയും അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇന്ധന വില ദിവസേന പരിഷ്‌കരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ നാലു മാസത്തോളം വില പരിഷ്‌കരണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം മാര്‍ച്ച്‌ 22 ന് പ്രതിദിന വിലപരിഷ്കരിക്കല്‍ പുനരാരംഭിച്ചു. മാര്‍ച്ച്‌ 22 ന് ശേഷം തുടര്‍ച്ചയായ വര്‍ധനവുണ്ടായതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ധന വിലയില്‍ ലിറ്ററിന് 10 രൂപയുടെ വര്‍ധനവാണുണ്ടായത്.

ഇതിനിടെ രാജ്യാന്തര വിപണിയില്‍ ഇന്ധനവില വീണ്ടും ഉയരുകയാണ്. ആഗോള ഇന്ധന വില നിലവില്‍ 107 ഡോളറിന് മുകളിലാണ്. ഒരാഴ്ച മുമ്പ് 100 ഡോളറായിരുന്നു. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് കമ്പനികള്‍ ഇന്ധന വില വര്‍ധന പുനഃരാരംഭിച്ചത്. 16 ദിവസത്തിനിടെ 10 രൂപയാണ് കമ്പനികള്‍ പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. എന്നാല്‍ ഇന്ധനവില വര്‍ധിച്ചതോടെ ഡിമാന്‍ഡ് കുത്തനെ കുറയുന്നതായാണ് റിപ്പോര്‍ട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...