22കാരെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി മയക്കി വിവാഹം കഴിപ്പിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

സമസ്തിപൂർ: പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കായി ഒരുങ്ങുകയായിരുന്ന 22കാരെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി മയക്കി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സംഭവം. നിതീഷ് കുമാർ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്. വിവാഹത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ യുവാവിനെ ബോധമില്ലാത്ത നിലയിൽ കാണാൻ കഴിയും. വിവാഹമാല പരസ്പരം അണിയിക്കുന്ന ചടങ്ങിൽ മാല പിടിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് നിതീഷ്. ഇതിനിടയിൽ മറ്റൊരാൾ വന്ന് ബലം പ്രയോഗിച്ച് ഇയാളുടെ കൈകളിൽ പിടിച്ച് പെൺകുട്ടിയുടെ കഴുത്തിൽ മാലയിടാൻ ശ്രമിക്കുന്നതും കാണാം. അവിവാഹിതരായ ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയി തോക്കിൻമുനയിൽ നിർത്തി വിവാഹം കഴിപ്പിക്കുന്ന പകടൗവ വിവാഹ് എന്ന രീതിയിലെ പുതിയ സംഭവമാണിത്.

ജോഡി പോഖാർ ഗ്രാമവാസിയായ നിതീഷ് ഇക്കാര്യങ്ങൾ വിശദീകരിച്ച് ഒരു വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ലൈബ്രററിയിലേക്ക് പോകുന്നതിനിടയിൽ ഒരു സംഘം ആളുകൾ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. സംഘം തന്നെ മർദിക്കുകയും ലഹരി നൽകുകയും ചെയ്തു. പിന്നീട് മോർവയിലെ ഒരു ക്ഷേത്രത്തിലെത്തിച്ച് ലക്ഷ്മികുമാരിയെന്ന യുവതിയെ വിവാഹം ചെയ്യിപ്പിച്ചു. ചക്രജാ അലി ഗ്രാമത്തിലെ ശങ്കർറായ് എന്നയാളുടെ മകളാണിത്. വിവാഹം കഴിഞ്ഞതിന് ശേഷം പെൺകുട്ടിയുടെ വീട്ടിലെ ഒരു മുറിയിൽ തന്നെ പൂട്ടിയിട്ടെന്നും യുവാവ് ആരോപിച്ചു. മകനെ കാണാനില്ലെന്ന് കാട്ടി യുവാവിന്‍റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നൽകിയിരുന്നു. വിവാഹത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ സമസ്തിപൂർ പോലീസ് വിഷയത്തിൽ ഇടപെട്ട് യുവാവിനെ രക്ഷപ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. നിലവിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...