1400 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ സാധിച്ചതായി കേന്ദ്ര വാർത്താവിനിമയ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി: കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് 1400 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ സാധിച്ചതായി കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാർലമെന്റിൽ അറിയിച്ചു. രാജ്യത്ത് സൈബർ, ടെലികോം തട്ടിപ്പുകൾ കുറഞ്ഞോ എന്ന ചോദ്യത്തിന് രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകുകയായിരുന്നു അദ്ദേഹം. ടെലികോം രംഗം സുരക്ഷിതമാക്കാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് സ്വീകരിച്ച നടപടികളും മന്ത്രി വിശദീകരിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടാൻ സാധ്യതയുള്ള മൊബൈൽ നമ്പറുകളെ തരംതിരിക്കുന്ന ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ എന്ന സംവിധാനം നടപ്പാക്കിയതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്.

ബാങ്കുകൾ, യുപിഐ സേവനദാതാക്കൾ തുടങ്ങിയവർക്ക് തട്ടിപ്പുകൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കാൻ ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക്സ ഹായിച്ചെന്നും മന്ത്രി പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളിലും സാമ്പത്തിക തട്ടിപ്പുകളിലും ടെലികോം സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ വിവിധ ഏജൻസികളുമായി വിവരങ്ങൾ പങ്കുവെക്കുന്ന ഒരു ഓൺലൈൻ സംവിധാനമാണ് ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം. കേന്ദ്ര സുരക്ഷാ ഏജൻസികൾ, 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് വകുപ്പുകൾ, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, വിവിധ പേയ്‌മെന്റ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെ 1200-ൽ അധികം സ്ഥാപനങ്ങൾ ഈ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണ്. രാജ്യത്തുടനീളമുള്ള തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്ന സംശയാസ്പദമായ മൊബൈൽ നമ്പറുകൾ കണ്ടെത്താൻ ഈ സഹകരണം സഹായിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...