നവകേരള സദസ്: പരാതി നൽകാനെത്തിയ യൂട്യൂബർക്ക് നേരെ വീണ്ടും ആക്രമണമെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നവകേരള സദസിൽ പരാതി നൽകാൻ എത്തിയ യൂട്യൂബർക്ക് നേരെ വീണ്ടും ആക്രമണം നടത്തിയതായി പരാതി. യുട്യൂബറായ മലപ്പുറം കുഴിമണ്ണ സ്വദേശി നിസാറിനാണ് വീണ്ടും മർദ്ദനമേറ്റത്. അരീക്കോട് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ചാണ് സംഭവം. നവകേരള സദസ്സ് അരീക്കോട് നടക്കുമ്പോഴാണ് കെട്ടിട പെര്‍മിറ്റുമായി ബന്ധപ്പെട്ട പരാതി നല്‍കാന്‍ നിസാര്‍ എത്തിയത്. യുട്യൂബറായതുകൊണ്ട് കുറച്ചാളുകള്‍ സെല്‍ഫി എടുക്കാനെത്തി. ഈ സമയത്താണ് ഇതൊന്നും നടക്കില്ലെന്ന് പറഞ്ഞ് യുട്യൂബറെ കയ്യേറ്റം ചെയ്യുകയും അവിടെ നിന്നും പുറത്താക്കുന്ന സാഹചര്യമുണ്ടായത്. നിസാറിന്റെ കയ്യിലുണ്ടായിരുന്ന വില കൂടിയ ഫോണും മൈക്കും അക്രമികള്‍ കൈവശപ്പെടുത്തി. ഈ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചക്കായി വൈകിട്ട് അരീക്കോട് പോലീസ് സ്റ്റേഷനിലേക്ക് നിസാറിനെ വിളിച്ചുവരുത്തുകയും ചെയ്തു. കയ്യേറ്റം ചെയ്തവരും പോലീസ് സ്റ്റേഷനിലുണ്ടായിരുന്നു. ഇവിടെ വെച്ച് കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ തന്നെ മര്‍‌‌ദിക്കുകയായിരുന്നുവെന്നാണ് നിസാറിന്‍റെ ആരോപണം. മുഖത്തും വയറ്റിലും നെഞ്ചിലുമെല്ലാം മര്‍ദിച്ചു. പോലീസുകാര്‍ വന്നാണ് പിടിച്ചുമാറ്റിയത്. ഇപ്പോള്‍ അരീക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് നിസാര്‍. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തതായി അരീക്കോട് സിഐ അറിയിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്...

പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി

0
എറണാകുളം: പെരുമ്പാവൂരിൽ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്...

ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ; മരിച്ചവരിൽ കൊട്ടാരക്കര സ്വദേശിയും

0
ദുബൈ: ദുബൈയിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു...