ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജന് ക്രൂര മർദനമെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

മെൽബൺ: ഓസ്ട്രേലിയയിലും ഇന്ത്യൻ വംശജർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചു വരുന്നു. മെൽബണിലെ ഒരു ഷോപ്പിംഗ് സെന്ററിന് പുറത്ത് വടിവാളുപയോ​ഗിച്ച് 33 വയസുകാരനായ സൗരഭ് ആനന്ദ് എന്ന യുവാവിനെയാണ് ഒരു കൂട്ടം ആളുകൾ ക്രൂരമായി ആക്രമിച്ചത്. ​ഗുരുതരമായി പരുക്കുകളേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഓസ്ട്രേലിയൻ ടുഡേ റിപ്പോർട്ട് ചെയ്തു. മെൽബണിലെ ഒരു ഷോപ്പിംഗ് സെന്ററിന് പുറത്തുവെച്ചാണ് ഇയാളെ ഒരു കൂട്ടം ആളുകൾ ആക്രമിച്ചത്. ജൂലൈ 19 വൈകുന്നേരം 7.30നായിരുന്നു സംഭവം. മരുന്നുകൾ വാങ്ങാൻ താമസിക്കുന്ന വീടിനടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ പോയി മടങ്ങിവരവെയാണ് അഞ്ച് കൗമാരക്കാർ പതിയിരുന്ന് സൗരഭിനെ ആക്രമിച്ചത്.

ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം സംഭവത്തെ പറ്റി സൗരഭ് പറയുന്നത് ഇങ്ങനെയാണ്. സുഹൃത്തിനോട് ഫോണിൽ സംസാരിച്ചു കൊണ്ട് വരുന്ന വഴിക്ക് അഞ്ചുപേർ ചുറ്റും വന്ന് വളഞ്ഞു. ഇവരിലൊരാൾ പോക്കറ്റുകൾ പരിശോധിക്കാൻ ആരംഭിച്ചു. അപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ തലയ്ക്ക് ശക്തമായ അടിക്കുകയായിരുന്നു. മൂന്നാമത്തെയാൾ ഈ സമയം വെട്ടുകത്തി എടുത്ത് ആക്രമിക്കുകയായിരുന്നു. മുഖം സംരക്ഷിക്കാൻ കൈപൊക്കിയപ്പോഴാണ് കൈത്തണ്ടയ്ക്ക് വെട്ടേറ്റത്. അതേസമയം പുറകിൽ നിന്ന് കുത്തേറ്റു. നട്ടെല്ലിന് പരുക്കേറ്റു. ഇടതു കൈ മുറിച്ചുമാറ്റേണ്ടിവരുമെന്നാണ് വിചാരിച്ചിരുന്നത്. മണിക്കൂറുകൾ നീണ്ടുനിന്ന അടിയന്തര ശസ്ത്രക്രിയക്ക് ശേഷം കൈ ഡോക്ടർമാർ രക്ഷപ്പെടുത്തി. ദി ഓസ്‌ട്രേലിയ ടുഡേ റിപ്പോർട്ട് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്കൻ ഇൻഫ്ലുവൻസർ കോണർ മർഫി തായ്‌ലൻഡിലെ തടാകത്തിൽ മരിച്ച നിലയിൽ ; ദുരൂഹത

0
ബാങ്കോക്ക് : ഫിറ്റ്‌നസ് വീഡിയോകളിലൂടെയും രസകരമായ പ്രാങ്ക് വീഡിയോകളിലൂടെയും യൂട്യൂബിൽ ദശലക്ഷക്കണക്കിന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ; കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന കാര്യം സർക്കാർ ആലോചിക്കുകയാണെന്ന്...

0
കൽപ്പറ്റ : വയനാട് കള്ളാടിയില്‍ തുരങ്കപാത നിര്‍മ്മാണ മേഖലയോട് ചേര്‍ന്നുണ്ടായ മണ്ണിടിച്ചിൽ...

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍

0
തെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുന്നതിനിടെ...

കോഴിക്കോട് കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു

0
കോഴിക്കോട്: കൊയിലാണ്ടി, താമരശ്ശേരി സംസ്ഥാനപാതയിൽ വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും...