ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിച്ച്‌ രണ്ട് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിച്ച്‌  രണ്ട്‌ ലക്ഷത്തിലധികം രൂപ തട്ടിയതായി പരാതി. ഇലന്തൂർ തുങ്ങിയിൽ പുത്തൻ വീട്ടിൽ ടി ആർ രമണന്‍റെ പേരിലുള്ള എസ്‌ബിഐ എലൈറ്റ്‌ ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിച്ച്‌ 2,33,99 രൂപയുടെ സാധനങ്ങൾ വാങ്ങിയാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. മിനിമം തുകയായ 11,699 രൂപ അടയ്‌ക്കണമെന്ന്‌ ബാങ്കില്‍ നിന്ന് അറിയിപ്പ്  ലഭിച്ചപ്പോഴാണ്‌ ഉടമ തട്ടിപ്പ്‌ വിവരം മനസ്സിലാക്കുന്നത്‌. തുക തട്ടിയതായി രമണൻ പത്തനംതിട്ട സൈബർ പോലീസിൽ പരാതി നൽകി. ഉപയോഗിക്കാതിരുന്ന കാർഡ്‌ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾക്കിടെയാണ്‌ തട്ടിപ്പ്‌ നടന്നത്‌.

നാല്‌ വർഷം മുമ്പ്  എടുത്ത കാർഡ്‌ റദ്ദാക്കാന്‍  രമണൻ എസ്‌ബിഐ ഇലന്തൂർ ശാഖയെ സമീപിച്ചു.  റദ്ദാക്കണമെങ്കിൽ സർവീസ്‌ ചാർജ്‌ ഇനത്തിൽ 4,999 രൂപ അടയ്‌ക്കണമെന്നായി ബാങ്ക്. തുടർന്ന്‌ ഈ തുക അക്കൗണ്ടിൽ നിന്ന്‌  ബാങ്ക് പിന്‍വലിക്കുകയും  ചെയ്‌തു. ജൂൺ 26ന്‌ ക്രെഡിറ്റ്‌ കാർഡ്‌ റദ്ദാക്കാമെന്ന്‌ അറിയിച്ച്‌ ഫോൺ വരികയും ഫോൺ വിളിച്ച ആൾ നിർദേശിച്ചതനുസരിച്ച്‌ രേഖകൾ അയച്ച്‌ നൽകുകയും ചെയ്‌തു. കാർഡ്‌ ക്യാൻസൽ ചെയ്യാന്‍  ആപ്ലിക്കേഷന്‍  ഡൗൺലോഡ്‌ ചെയ്യിപ്പിക്കുകയും അതിൽ വന്ന മൂന്ന്‌ ഒടിപി നമ്പർ കൈക്കലാക്കിയുമാണ് തട്ടിപ്പ് നടത്തിയത്.  സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐഎസ്ആർഒയുടെ ഭാവിയിൽ ജീവനക്കാർ കടുത്ത ആശങ്കയിൽ : ചെയർമാന് കത്തയച്ച് ജീവനക്കാരുടെ ഒൻപത് സംഘടനകൾ

0
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ രംഗത്തേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള കേന്ദ്ര...

നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ അസംബ്ലിയിലേക്ക്

0
ന്യൂഡൽഹി: നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ...

ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം ; മൂന്ന്...

0
മലപ്പുറം : ദേശീയപാത ആറുവരിപ്പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇടിമുഴിക്കലിന്...

സുധാകരന്റെ ആക്ഷേപ പരാമർശം : കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാനാകുന്നില്ല ; വികാരാധീനനായി സിപിഎം നേതാവ്

0
ആലപ്പുഴ : ലഹരിയിടപാടുമായി ബന്ധപ്പെട്ട് ജി. സുധാകരൻ എം.എൽ.എ.യുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ്...