ഭിന്നശേഷിക്കാരായ കുഞ്ഞിനും അമ്മയ്ക്കുംനേരെ പോലീസിന്റെ മോശം പെരുമാറ്റമെന്ന് പരാതി ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുഞ്ഞിനും അമ്മക്കും തിരുവനന്തപുരം പോത്തൻകോട് പോലീസ് സ്റ്റേഷനിൽ നിന്നും മോശം പെരുമാറ്റവും ബുദ്ധിമുട്ടുകളുമുണ്ടായെന്ന പരാതിയെ കുറിച്ച് ഡി.വൈ.എസ്.പി തലത്തിൽ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ്. അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവ ദിവസം സ്റ്റേഷനിൽ ചുമതലയുണ്ടായിരുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിനിയായ യുവതി സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

പരാതിക്കാരിക്കെതിരെ പോത്തൻകോട് സ്റ്റേഷനിൽ മറ്റൊരാൾ സിവിൽ തർക്കം ഉന്നയിച്ച് പരാതി നൽകിയെന്നും രാവിലെ 10 ന് സ്റ്റേഷനിലെത്തിയ തന്നെയും കുഞ്ഞിനെയും ഒരു മണിവരെ കാത്തിരുത്തിയെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിൽ പോലീസുദ്യോഗസ്ഥൻ സംസാരിച്ചതായും പരാതിയിലുണ്ട്. നെടുമങ്ങാട് ഡി.വൈ.എസ്.പി യിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സുഖമില്ലാത്ത കുഞ്ഞുമായി പരാതിക്കാരി സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതായി ഡിവൈഎസ്‍പി നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മറ്റൊരു ഡി.വൈ.എസ്.പി യെ കൊണ്ട് ഈ പരാതി അന്വേഷിപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതികളിൽ വലഞ്ഞ് പത്തനംതിട്ട, കോട്ടയം ജില്ലകൾ

0
തിരുവനന്തപുരം: തിങ്കളാഴ്ച മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ടുകെടുതികളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നു....

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...