ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതി ; കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂർ: ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പി ക്ലിനിക് ഉടമയെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ ബസ്‌സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യ ക്ലിനിക് ഉടമ ശരത്ത് നന്പ്യാർ (42) ആണ് അറസ്റ്റിലായത്. ചികിത്സയ്ക്കിടെ മുറി അകത്തുനിന്ന് പൂട്ടിയാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ജില്ലയിലെ കോൺഗ്രസ് നേതാവിന്റെ മകനാണ് ശരത്ത്. ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിൽ വെൽനസ് ക്ലിനിക്കും ജിമ്മും നടത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ചൊവ്വാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്ഥാപനത്തിലെ വനിതാതെറാപ്പിസ്റ്റുകളാണ് ആദ്യം യുവതിയെ പരിശോധിച്ചത്. അവർ പോയപ്പോൾ ഫിസിയോതെറാപ്പിസ്റ്റല്ലാത്ത ശരത്ത് മുറിയിലേക്ക് കടന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ ഒരു സംഘമെത്തി സ്ഥാപനത്തിലെ ഉപകരണങ്ങളും ചില്ലും തകർത്തു. അക്രമം നടത്തിയ അഞ്ചുപേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ആക്രമണം

0
ദില്ലി: കിഴക്കൻ ദില്ലിയിലെ മയൂർ വിഹാറിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ...

സിപിഎമ്മിനെതിരെ വിമർശനം തുടർന്ന് ജി. സുധാകരൻ

0
ആലപ്പുഴ: സിപിഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് എംഎൽഎ ജി. സുധാകരൻ. സിപിഎം നേതാക്കൾ...

വിയറ്റ്‌നാം ബോട്ട് അപകടം : മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും

0
മുംബൈ : വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന്...

സെൻസസ് പ്രവർത്തനങ്ങളിൽ അമിത ജോലിഭാരം ; പരാതിയുമായി അധ്യാപക സംഘടനകൾ

0
തിരുവനന്തപുരം: സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി അമിത ജോലിഭാരമെന്ന പരാതിയുമായി അധ്യാപക സംഘടനകൾ....