തൊഴില്‍ സ്ഥലത്ത് വനിതയെ മാനസികമായി പീഡിപ്പിക്കുന്നതായുള്ള പരാതി ; ഉദ്യോഗസ്ഥരില്‍ നിന്ന് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : ഔദ്യോഗിക രംഗത്ത് വനിതയെ മാനസികമായി പീഡിപ്പിക്കുന്നതായുള്ള പരാതിയില്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ചങ്ങനാശേരി ഇഎംഎസ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രനാണ് ഇതുസംബന്ധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ നിര്‍ദേശിച്ചത്.   ഭര്‍ത്താവിന് മറ്റൊരു സ്ത്രീയില്‍ നിന്ന് നേരിടുന്ന മാനസിക പീഡനങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതിനായി ഭാര്യ നല്‍കിയ പരാതിയും സിറ്റിംഗില്‍ പരിഗണിച്ചു. തന്റെ ഔദ്യോഗിക ജോലിയില്‍ പുറത്ത് നിന്നുള്ള വ്യക്തികള്‍ കൈകടത്തുന്നതായുള്ള വനിതയുടെ പരാതിയും പരിഗണിച്ചു.

വനിതയുടെ വീട്ടിലേക്ക് അയല്‍വാസി മലിനജലം ഒഴുക്കി വിടുന്നതായുള്ള പരാതിയില്‍ പരിശോധന നടത്തുന്നതിന് ജാഗ്രത സമിതിയെ കമ്മീഷന്‍ ചുമതലപ്പെടുത്തി. പ്രായമായ അമ്മമാരെ മക്കള്‍ നോക്കുന്നില്ല, ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കണം, വഴി തര്‍ക്കം തുടങ്ങിയ കേസുകളും പരിഗണിച്ചു. സിറ്റിംഗില്‍ ആകെ 70 പരാതികള്‍ പരിഗണിച്ചു. 18 എണ്ണം പരിഹരിച്ചു. അഞ്ച് പരാതികളില്‍ റിപ്പോര്‍ട്ട് തേടി. 47 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. അഡ്വ. മീര രാധാകൃഷ്ണന്‍, അഡ്വ. സി.കെ. സുരേന്ദ്രന്‍ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോക്ടറായ യുവതി കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിന്ന് വീണ് മരിച്ചു ; അന്വേഷണം

0
​ഗാസിയാബാദ്: വനിതാ ഡോക്ടർ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ​ഗാസിയാബാദിലെ രാജ്ന​ഗർ...

ജനം അധികൃതരുമായി സഹകരിക്കണം ; വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുതെന്നും മന്ത്രി പിസി വിഷ്ണുനാഥ്

0
പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്തമഴ തുടരുന്ന പശ്ചാത്തലത്തിൽ അധികൃതരുമായി ജനം സഹകരിക്കണമെന്നും സുരക്ഷിത...

കൗൺസിലർ സുഗതന്റെ അവധി ; ഉദ്യോഗസ്ഥക്കെതിരെ നടപടി ഇന്ന് ; റിപ്പോർട്ട് സമർപ്പിക്കും

0
തിരുവനന്തപുരം: കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ അവധി...

തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകനു സഹായവുമായി മന്ത്രി ബിന്ദു കൃഷ്ണ

0
കോട്ടയം : തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകനു...