ജനം അധികൃതരുമായി സഹകരിക്കണം ; വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുതെന്നും മന്ത്രി പിസി വിഷ്ണുനാഥ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്തമഴ തുടരുന്ന പശ്ചാത്തലത്തിൽ അധികൃതരുമായി ജനം സഹകരിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയ്യാറാകണമെന്നും അഭ്യർത്ഥിച്ച് മന്ത്രി പിസി വിഷ്ണുനാഥ്. ആളുകൾ ജാഗ്രതാ നിർദ്ദേശം കർശനമായി പാലിക്കണം. ക്യാമ്പുകളിലേക്ക് ഉടൻ മാറണം. വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്. അതീവ ജാഗ്രത വേണ്ട സമയമാണെന്നും മൂഴിയാർ ഡാം ഏതുസമയവും തുറക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. നിറപുത്തിരിക്ക് ആയി ശബരിമല നട തുറന്നിരിക്കുകയാണ്. ശബരിമലയിലേക്ക് പോകരുത് എന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിക്കുന്നുണ്ട്. എല്ലാവരും പാലിക്കണമെന്നും അഭ്യർത്ഥിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. പത്തനംതിട്ടയിൽ അതീവ ഗുരുതര സാഹചര്യം തുടരുകയാണ്. റാന്നിയും ആറൻമുളയും വീണ്ടും കടുത്ത പ്രളയ ഭീഷണിയിലായി. മൂഴിയാർ ഡാം ഏതു സമയത്തും തുറക്കും. കൊല്ലത്തുനിന്ന് കൂടുതൽ മത്സ്യ ബോട്ടുകൾ പത്തനംതിട്ടയിലേക്ക് തിരിച്ചു.

ശബരിമലയിലേക്ക് ഇന്ന് ഭക്തരെ കടത്തി വിടില്ല. അപ്പർ കുട്ടനാട് വെള്ളത്തിൽ മുങ്ങി. കുറ്റൂർ, പെരിങ്ങര, നെടുംമ്പ്രം, നിരണം, കടപ്ര, തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങി. നൂറുകണക്കിന് വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ രാത്രി നിർത്താതെ പെയ്ത കനത്ത മഴയെ തുടർന്ന് മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ജനങ്ങൾ മാറി താമസിക്കണമെന്ന മുന്നറിയിപ്പ് അനൗൺസ്‌മെന്റ് കോഴഞ്ചേരി അടക്കം മേഖലകളിൽ നൽകുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൗൺസിലർ സുഗതന്റെ അവധി ; ഉദ്യോഗസ്ഥക്കെതിരെ നടപടി ഇന്ന് ; റിപ്പോർട്ട് സമർപ്പിക്കും

0
തിരുവനന്തപുരം: കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ അവധി...

തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകനു സഹായവുമായി മന്ത്രി ബിന്ദു കൃഷ്ണ

0
കോട്ടയം : തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകനു...

ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

0
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കനത്ത...

ഇറാന്‍-യുഎസ് സംഘര്‍ഷത്തില്‍ നയതന്ത്ര പ്രശ്‌ന പരിഹാരത്തിനായി മധ്യസ്ഥ രാജ്യങ്ങളുടെ ഊര്‍ജിത നീക്കം

0
തെഹ്‌റാന്‍: ഇറാന്‍-യുഎസ് സംഘര്‍ഷത്തില്‍ നയതന്ത്ര പ്രശ്‌ന പരിഹാരത്തിനായി മധ്യസ്ഥ രാജ്യങ്ങളുടെ ഊര്‍ജിത...