സുരേഷ് ഗോപിയുടെ പരാതി ; മാധ്യമങ്ങൾക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: മാര്‍ഗതടസമുണ്ടാക്കിയെന്ന മാധ്യമങ്ങൾക്കെതിരായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മൂന്നു ചാനലുകൾ ഉൾപ്പടെയുള്ള മാധ്യമങ്ങൾക്കെതിരെയാണ് കേസ്. സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റി, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഭാരതീയ ന്യായ് സംഹിതയിലെ, 329 ( 3 ) , 126 (2) , 132 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രകോപനപരമായാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പ്രതികരിച്ചത്.

രാമനിലയത്തിൽ നടനും കേന്ദ്രമന്ത്രിയുമായ നടന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവ‍ര്‍ത്തകരെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് സുരേഷ് ​ഗോപി തള്ളി മാറ്റുകയായിരുന്നു. പിന്നാലെ സുരേഷ് ഗോപിക്കെതിരെ കെയുഡബ്ല്യൂ അടക്കം പ്രതിഷേധം രേഖപ്പെടുത്തി. അനിൽ അക്കര സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതിയും നൽകി. വിമര്‍ശനങ്ങളും പരാതികളുമുയര്‍ന്നതിന് പിന്നാലെ കേന്ദ്രമന്ത്രിയായ തനിക്കും സുരക്ഷാ ജീവനക്കാര്‍ക്കും നേരെ കയ്യേറ്റശ്രമമുണ്ടായെന്ന് തൂണ്ടിക്കാട്ടി സുരേഷ് ഗോപി പൊലീസിൽ പരാതി നൽകി. കേന്ദ്ര സർക്കാരിനെയും വിവരം അറിയിച്ചു. ഇതോടെ കേന്ദ്രമന്ത്രിയുടെ സുരക്ഷ കൂട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....

വലിയ ഗ്രാമങ്ങൾ ഒറ്റയടിക്ക് ഒലിച്ചുപോയി ; പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ ജനത, ഞെട്ടിക്കുന്ന വിവരങ്ങൾ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...