ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ വൈകിയതായും ചികിത്സ നിഷേധിച്ചതായും പരാതി. ആരോഗ്യമന്ത്രി ആശുപത്രി സന്ദർശിക്കുന്നതിനിടയിലും ക്യാഷ്വാലിറ്റിയിൽ രോഗികൾ മണിക്കൂറുകളോളം കാത്തുനിന്നതായി പരാതിയുയർന്നു. ഉച്ചയ്ക്ക് 12 മണിയോടെ പനി ബാധിച്ച കുട്ടിയുമായി എത്തിയിട്ടും മണിക്കൂറുകളോളം ചികിത്സ ലഭിച്ചില്ലെന്നാണ് ഒരു രക്ഷിതാവിന്റെ പരാതി. ക്യാഷ്വാലിറ്റിയിൽ ഡോക്ടർമാരും നഴ്‌സുമാരും ഉണ്ടായിരുന്നെങ്കിലും മറ്റൊരു ഗുരുതരാവസ്ഥയിലുള്ള കുട്ടിയുടെ ചികിത്സയ്ക്കായി മുഴുവൻ ജീവനക്കാരും തിരിഞ്ഞതോടെ മറ്റ് രോഗികളെ പരിഗണിച്ചില്ലെന്നാണ് ആരോപണം.

ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് ദീർഘകാലമായി തുടരുന്ന പ്രശ്നമാണെന്നും ഇന്ന് ക്യാഷ്വാലിറ്റിയിൽ മൂന്ന് ഡോക്ടർമാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് നിരവധി രോഗികൾ ചികിത്സയ്ക്കായി എത്തിയത്. തിരക്ക് വർധിച്ചതോടെ ചികിത്സ വൈകുന്ന സാഹചര്യമുണ്ടായെന്നാണ് പരാതി.അതേസമയം, ആശുപത്രിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനെത്തിയ ആരോഗ്യമന്ത്രിയോട് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും മന്ത്രി വിശദീകരണം നൽകാൻ തയ്യാറായില്ല. സൂപ്രണ്ടിനോട് ചോദിക്കൂ എന്ന് മാത്രമാണ് മന്ത്രി പ്രതികരിച്ചതെന്നാണ് റിപ്പോർട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്; സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...