മഴ പെയ്താൽ വെള്ളക്കെട്ട് : ശാശ്വത പരിഹാരം വേണമെന്ന് നാറാണംമൂഴി ശാസ്താംകണ്ടം-ഇരപ്പന്‍പാറ നിവാസികൾ

For full experience, Download our mobile application:
Get it on Google Play

നാറാണംമൂഴി : ചെറിയൊരു മഴ പെയ്താൽ പോലും വെള്ളക്കെട്ടിലായി യാത്രാമാർഗ്ഗം അടയുന്ന നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട ശാസ്താംകണ്ടം – ഇടമുറി പാലം പ്രദേശത്തെ ജനങ്ങൾ കടുത്ത ദുരിതത്തിൽ. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ​റബ്ബർ ബോർഡ് പരീക്ഷണ തോട്ടത്തിനോട് ചേർന്ന് ഇരപ്പൻപാറ തോടിന്റെ മറുകരയിൽ താമസിക്കുന്ന പത്തോളം കുടുംബങ്ങളാണ് വർഷങ്ങളായി മഴക്കാലത്ത് ഉറക്കമൊഴിച്ച് കഴിയുന്നത്. ശക്തമായ മഴ പെയ്യുന്നതോടെ റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലാകുന്നതാണ് ഇവരുടെ പ്രധാന പ്രശ്നം. ഇടമുറി പാലം – റബ്ബർ ബോർഡ് ഗേറ്റിന് സമീപം റോഡില്‍ നിന്നും തോടിന് കുറുകെ ബണ്ടിൽ നിർമ്മിച്ചിട്ടുള്ള ചപ്പാത്തിൽ കോൺക്രീറ്റ് ചെയ്യാത്തതാണ് വെള്ളം പെട്ടെന്ന് കയറാൻ കാരണം.

ഇരപ്പൻപാറ – അമ്പലംപടി റോഡിൽ വെള്ളം ഒഴുകിപ്പോകുന്നതിനായി 6 മീറ്റർ നീളത്തിലും 1.5 മീറ്റർ ഉയരത്തിലും സ്ഥാപിച്ചിട്ടുള്ള കെട്ടിനിടയിലൂടെയുള്ള പൈപ്പുകളിലൂടെ വെള്ളം ശരിയായി ഒഴുകി പോകാത്തതാണ് വെള്ളക്കെട്ടിന് കാരണം. ഇതോടെ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലാകുന്നു. വെള്ളമൊഴുക്കിന് തടസ്സമായ പൈപ്പ് മാറ്റി അവിടെ ഒരു സ്ഥിരം പാലമോ ചപ്പാത്തോ നിർമ്മിച്ചാൽ മാത്രമേ ഈ പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതത്തിനും ഭീതിക്കും ശാശ്വത പരിഹാരമാകൂ എന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാക്കുന്നു. ദുരിതത്തിലായ കുടുംബങ്ങൾക്ക് ആശ്വാസമേകാൻ ജനപ്രതിനിധികളും അധികൃതരും അടിയന്തിരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...