പാറശ്ശാലയിൽ പതിനാറുകാരനെ പോലീസ് ഉദ്യോഗസ്ഥൻ മർദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാറശ്ശാലയിൽ പതിനാറുകാരനെ പോലീസ് ഉദ്യോഗസ്ഥൻ മർദിച്ചതായി പരാതി. അമരവിള എല്‍.എം.എസ്.എച്ച്.എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കാണ് മർദനമേറ്റത്. അമരവിള സ്വദേശി ഷിബു ആണ് മർദിച്ചതെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല എന്നും ആക്ഷേപമുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആണ് സംഭവം. സ്കൂളിലെ കായിക മത്സരങ്ങളുടെ ഭാഗമായി കുട്ടികൾ മൈതാനത്ത് എത്തിയതായിരുന്നു. ഈ സമയം മൈതാനത്ത് ഫുട്ബാൾ കളിക്കുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഷിബു കുട്ടികളെ വിരട്ടി ഓടിച്ചു.

കളി കഴിയാനായി ഗ്രൗണ്ടിന് പുറത്ത് കാത്തുനിന്ന വിദ്യാർഥിയുടെ അടുത്തേക്ക് എത്തിയ ഷിബു യാതൊരു പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നു എന്നാണ് ആരോപണം. കുട്ടിയെ മുതുകിൽ ഇടിക്കുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്ക് പുറത്തേക്ക് തള്ളിയിടുകയും ചെയ്തതായാണ് പരാതി. നിലത്ത് വീണ കുട്ടിയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ച സഹപാഠികൾക്ക് നേരെ ഇയാൾ ആക്രോശിച്ചെന്നും പരാതിയിൽ പറയുന്നു. ഷിബുവിൻ്റെ പേരുവിവരങ്ങൾ അടക്കം പരാതി നൽകിയെങ്കിലും പോലീസ് എഫ്ഐആറിൽ അജ്ഞാതൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസ് ഒതുക്കി തീർക്കാനുള്ള നീക്കമാണ് ഇതെന്ന് കുടുംബം ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

0
കൊയിലാണ്ടി: കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര...

ഇടുക്കിയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

0
ഇടുക്കി: ഇടുക്കി പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളങ്കാട്...

കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു ; രണ്ടുപേർ ആശുപത്രിയിൽ

0
കൊല്ലം: അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ചെമ്മക്കാട് സ്വദേശിയായ...

റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ...

0
കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും...