തിരുവനന്തപുരത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റൽ മെസ്സിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റൽ മെസ്സിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. നേരത്തെയും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മെസ്സിൽ വിതരണം ചെയ്യുന്ന ഭക്ഷണം വൃത്തിഹീനമാണെന്നും വിദ്യാർത്ഥികൾ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മെസ് താൽക്കാലികമായി അടച്ചു. തിരുവനന്തപുരം ടെക്നോ സിറ്റിയിലെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റൽ മെസ്സിൽ ഇന്ന് ഉച്ചയ്ക്ക് നൽകിയ അച്ചാറിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി വിദ്യാർത്ഥികൾ ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസിലെത്തി.

മെസ്സിൽ വിതരണം ചെയ്യുന്ന ഭക്ഷണം വൃത്തിഹീനമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. നേരത്തെ ചോറിൽ നിന്ന് പുഴുവിനെയും പാറ്റയെയും വണ്ടിനെയും കണ്ടെത്തിയതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. പിജിക്കും പിഎച്ച്ഡിക്കുമുൾപ്പടെ പഠിക്കുന്ന മുന്നൂറോളം വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഈ ദയനീയ അവസ്ഥ. ഭക്ഷണത്തെക്കുറിച്ചുള്ള പരാതിയിൽ നിരുത്തരവാദിത്തപരമായ നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇത് സംബന്ധിച്ച് വിദ്യാർത്ഥികൾ മംഗലപുരം പോലീസിലും ഭക്ഷ്യ സുരക്ഷ വിഭാഗത്തിനും പരാതി നൽകി. വിദ്യാർത്ഥി പ്രതിഷേധത്താൽ മെസ് താൽക്കാലികമായി അടച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...