കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരുടെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

ചങ്ങരംകുളം : ചങ്ങരംകുളം കെ.എസ്.ഇ.ബി ഓഫീസിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ച വനിത ജീവനക്കാരി ശുചിമുറിയിൽ പോയപ്പോഴാണ് ഒളിപ്പിച്ചുവെച്ച നിലയിൽ ക്യാമറ കണ്ടെത്തിയത്. ഉടൻ ജീവനക്കാരി ഓഫീസിലെ മേലധികാരികളെ അറിയിച്ചു. തുടർന്ന് യുവതിയുടെ ഭർത്താവ് ​പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഓഫീസ് ജീവനക്കാരല്ലാതെ പുറത്തു നിന്നുള്ള ആരും ഈ ശുചിമുറി ഉപയോഗിക്കാറില്ല. കരാർ ജോലിക്കാരടക്കം 38 പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ പരിശോധിച്ചുവരുകയുമാണ്. ഇതുവരെ സംശയകരമായി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. എങ്കിലും ശാസ്ത്രീയപരിശോധനകളും മറ്റും നടത്തിവരുകയാണ്. ക്യാമറ കണ്ടെത്തിയതിന് ഒരുദിവസം മുമ്പാണ് ഇത് സ്ഥാപിച്ചതെന്ന് പോലീസ് പറയുന്നു. പുറത്ത് ആരെങ്കിലും ചെയ്തതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ വിളിച്ചുചേർത്ത ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗത്തിൽ കടുത്ത അനിശ്ചിതത്വം

0
ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത തന്ത്രം...

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ നേരിട്ടെത്തി പരിശോധിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിശോധിച്ച് ഹൈക്കോടതി. ജസ്റ്റിസ്...

എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി മുഖ്യമന്ത്രി ക്രെഡിറ്റ് തട്ടാൻ...

0
കൊച്ചി: എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി...

മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി

0
പത്തനംതിട്ട : അധികാര സ്ഥാനങ്ങള്‍ വഹിക്കുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ട നേതാവായിരുന്നു...