തിരുവനന്തപുരം ആർസിസി മെഡിക്കൽ ലബോറട്ടറിയിലെ വിശ്രമമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആർസിസി മെഡിക്കൽ ലബോറട്ടറിയിലെ വിശ്രമമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചെന്ന് പരാതി. ആർസിസി സീനിയർ ലാബ് ടെക്നീഷ്യൻ രാജേഷ് കെ ആറിനെതിരെയാണ് വനിതാ ജീവനക്കാർ പരാതി നൽകിയത്. പെൻ ക്യാമറ സ്ഥാപിച്ച് വനിതാ ജീവനക്കാരുടെ ദൃശ്യങ്ങളും സംഭാഷണങ്ങളും പെൻ ക്യാമറയിൽ പകർത്തിയെന്നാണ് പരാതി. മൂന്നുമാസം മുമ്പാണ് സംഭവം നടന്നത്. ആർസിസി ഡയറക്ടർക്കും ഇന്റേണൽ കമ്മിറ്റിക്ക് മുന്നിലും പരാതി നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്ന് ജീവനക്കാർ പറയുന്നു. പരാതിയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ‘പെൻ ക്യാമറ സ്ഥാപിച്ച രാജേഷ് തുടർച്ചയായി സ്ത്രീത്വത്തെ അപമാനിക്കുന്ന വ്യക്തി’ വനിതാ ജീവനക്കാർ പറഞ്ഞു.

സംഭവം ഒതുക്കി തീർക്കാൻ ആരോപണ വിധേയനെ ലാബിൽ നിന്ന് ക്യാഷ് കൗണ്ടറിലേക്ക് സ്ഥലംമാറ്റി. ആർസിസി ഡയറക്ടറുടെ നടപടി വിചിത്രം എന്നും ആക്ഷേപം. സംഭാഷണങ്ങൾ ചില വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചതായും മറ്റ് രണ്ട് ഉദ്യോഗസ്ഥർക്കും ഇത് അയച്ചു നൽകിയതായും ആരോപണ വിധേയൻ തങ്ങളോട് പറഞ്ഞതായി വനിതാ ജീവനക്കാർ പറയുന്നു. സെപ്റ്റംബറിലാണ് പരാതി നൽകിയിരുന്നത്. എന്നാൽ പരാതിയിൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുത്തിട്ടില്ല. ഇയാൾക്കെതിരെ കടുത്ത നടപടി വേണമെന്നാണ് വനിതാ ജീവനക്കാർ ആവശ്യപ്പെട്ടിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...