കൊച്ചിയിൽ വനിതാ കൗൺസിലർ ഹോട്ടൽ ജീവനക്കാരിയെ മർദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിൽ വനിതാ കൗൺസിലർ ഹോട്ടൽ ജീവനക്കാരിയെ മർദിച്ചതായി പരാതി. കൊച്ചി ന​ഗരസഭയിലെ വനിതാ കൗൺസിലർ സുനിത ഡിക്സനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഹോട്ടലിന് സമീപത്തെ കാന പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ കൗൺസിലർ വാക്കുതർക്കത്തിനൊടുവിൽ ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചു എന്നാണ് പരാതി. വൈറ്റില ജം​ഗ്ഷനിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. ഈ ഹോട്ടലിലെ ജീവനക്കാരിയെ അവിടുത്തെ യുഡിഎഫ് വനിതാ കൗൺസിലറായ സുനിത ഡിക്സൺ മർദിച്ചു എന്നാണ് പരാതി. ഹോട്ടൽ ജീവനക്കാരും മാനേജ്മെന്റും പറയുന്നത്, നേരത്തെ പല തവണ വനിത കൗൺസിലർ അവിടെ നിന്നും പണം വാങ്ങിയിട്ടുണ്ട്.

സമീപകാലത്ത് 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത് നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഹോട്ടൽ അവിടെയൊരു കയ്യേറ്റം നടത്തി എന്ന് സ്ഥാപിക്കാൻ ശ്രമിച്ചു. അതിന്റെ ഭാ​ഗമായി ഇന്ന് കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരിൽ നോട്ടീസ് പോലും നൽകാതെ വനിത കൗൺസിലർ എത്തി. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് കയ്യേറ്റം നടന്നതെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. ഇവർ മരട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ താൻ മർദ്ദിച്ചിട്ടില്ലെന്നും വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ തട്ടി മാറ്റുകയായിരുന്നെന്നും ആരോപണ വിധേയയായ കൗൺസിലർ സുനിത പറയുന്നു. ഹോട്ടൽ തോട് കൈയേറി വച്ചത് ചോദ്യം ചെയ്യുകയായിരുന്നു താൻ ചെയ്തത് എന്നും ഹോട്ടൽ ജീവനക്കാർ തന്നെ മർദിക്കുകയായിരുന്നു എന്നുമാണ് കൗൺസിലർ സുനിതയുടെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടും ചൂടിൽ വെന്തുരുകി സൗദി അറേബ്യ

0
ദമ്മാം: കടുത്ത ചൂടിൽ വെന്തുരുകി സൗദി അറേബ്യ. കിഴക്കൻ സൗദിയിൽ ഇന്നനുഭവപ്പെട്ടത്...

ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം കൂടുന്നു ; ഇൻഷുറൻസ് അനുവദിക്കുന്നില്ലെന്ന് പരാതി

0
കൊച്ചി : സംസ്ഥാനത്ത് എച്ച്1എൻ1 ഉൾപ്പടെ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം കുത്തനെ...

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവം ; അന്വേഷണ റിപ്പോർട്ട് ഇന്ന്...

0
കണ്ണൂർ: ചെറുപുഴയിൽ രക്ഷാ പ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ട്...

താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ ഫാക്ടറിക്കെതിരായ പ്രതിഷേധം ഇന്നും തുടരും

0
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് ഇറച്ചി മാലിന്യ സംസ്കരണ കേന്ദ്രത്തിന്...