നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്നുകളഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്നുകളഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നാഗോൺ കച്ചുവ സ്വദേശി മുക്സിദുൽ ഇസ്ലാം (27)നെയാണ് ആലുവ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. അമ്പലപ്പുഴയിൽ സലാം എന്നയാളുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു പ്രതി. സലാമിന്റെ കൂടെ കാറിൽ ഹോട്ടൽ സാമഗ്രികൾ വാങ്ങുന്നതിന് തൊഴിലാളിയായ ഇയാൾ ആലുവയിലെത്തി. ഉടമ പുറത്തിറങ്ങിയ സമയം കാറിന്റെ ഡാഷ് ബോക്സിലിരുന്ന നാലര ലക്ഷം രൂപയുമായി കടന്നു കളഞ്ഞു. നിലവിലെ മൊബൈൽ ഫോൺ ഉപേക്ഷിച്ച് ആസാമിലേക്കാണ് ഇയാൾ പോയത്. കഴിഞ്ഞയാഴ്ച മഞ്ചേരിയിലെത്തിയ പ്രതി ഒരു ഹോട്ടലിൽ ജോലിക്കുകയറി. ആലുവ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മുക്സിദുൽ ഇസ്ലാം പിടിയിലായത്. ഇൻസ്പെക്ടർ എംഎം മഞ്ജു ദാസ്, എസ്ഐ കെ നന്ദകുമാർ, സി പി ഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ എം മനോജ്, കെ എ സിറാജുദീൻ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരപ്പുറ സോളർ : പിഎം സൂര്യ ഘർ സബ്സിഡിയിൽ കേന്ദ്രത്തിന്റെ 78,000നെ കടത്തിവെട്ടി വിജയ്‍...

0
ചെന്നൈ : നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച്, അതിവേഗം ജനപ്രിയമായി മാറിയ...

കുതിരാൻ തുരങ്കത്തിലെ മണ്ണിടിച്ചിൽ : മന്ത്രിയുടെയും സംഘത്തിന്‍റെയും അടിയന്തര സന്ദർശനം ; ഭീഷണിയില്ലെന്ന് പ്രാഥമിക...

0
തൃശൂർ: കുതിരാൻ തുരങ്ക പാതയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് മന്ത്രിതല സംഘത്തിന്‍റെ അടിയന്തര...

പാക്‌-സൗദി-തുർക്കി സംയുക്ത പ്രതിരോധ കരാറായി ; ഒരാൾക്കെതിരായ ആക്രമണം 3 രാജ്യത്തിനും എതിരായതെന്ന് പരിഗണിക്കും

0
ഇസ്‍ലാമാബാദ് : പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ, സൗദി അറേബ്യ,...

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഇന്നു തുറക്കും. തമിഴ്നാട്ടിലെ ജലസേചനത്തിനായാണ് വെള്ളം തുറന്നുവിടുന്നത്....