Tuesday, April 8, 2025 2:17 pm

ഗുരുവായൂർ ടെമ്പിൾ മുൻ എസ്എച്ച്ഒ അനധികൃതമായി വാടക ബത്ത കൈപ്പറ്റിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ഗുരുവായൂർ ടെമ്പിൾ മുൻ എസ്എച്ച്ഒ അനധികൃതമായി വാടക ബത്ത കൈപ്പറ്റിയതായി പരാതി. ഇൻസ്പെക്ടർ പ്രേമാനന്ദകൃഷ്ണനെതിരെ ആലപ്പുഴ സ്വദേശിയായ അഭിഭാഷകൻ സുഭാഷാണ് അക്കൗണ്ട് ജനറലിന് പരാതി നൽകിയത്. എസ്എച്ച്ഒ ആയിരുന്ന കാലത്ത് പാഞ്ചജന്യം ഗസ്റ്റ് ഹൗസിൽ സൗജന്യമായി മുറിയും ബത്തയും കൈപ്പറ്റിയെന്നാണ് പരാതി. ഉദ്യോഗസ്ഥർ സൗജന്യമായി ഗസ്റ്റ് ഹൗസിൽ 15 ദിവസത്തിൽ കൂടുതൽ താമസിച്ചാൽ വാടക ബത്തയ്ക്ക് അർഹൻ അല്ലെന്നാണ് നിയമം. 2018 ഡിസംബർ മുതൽ 2024 ജനുവരി വരെ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ പാഞ്ചജന്യം ഗസ്റ്റ് ഹൗസിൽ മുറിയും, വാടകബത്തയും ഇൻസ്പെക്ടർ വാങ്ങി. മുറി അനുവദിച്ചതും ബത്ത കൈപ്പറ്റിയതും വിവരാവകാശ രേഖകളിൽ നിന്നും വ്യക്തമാണ്. സർക്കാരിനെ കബളിപ്പിച്ച് ഉദ്യോഗസ്ഥൻ നേടിയത് 205643 രൂപയാണ്. വാടകവീട്ടിലാണ് താമസിച്ചിരുന്നത് എന്ന് കാണിച്ച് വ്യാജ രേഖകൾ ചമച്ചാണ് സർക്കാരിൽ നിന്നും ബത്ത വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. ഡിവൈഎസ്പി പ്രമോഷൻ ലിസ്റ്റിലുള്ള പ്രേമാനന്ദ കൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് അക്കൗണ്ട് ജനറലിനാണ് അഭിഭാഷകൻ സുഭാഷ് പരാതി നൽകിയിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെന്നീർക്കര കുടുംബാരോഗ്യകേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കൂട്ടനടത്തവും ബോധവത്കരണവും നടത്തി

0
ചെന്നീർക്കര : ലോകാരോഗ്യദിനത്തോടനുബന്ധിച്ച് ചെന്നീർക്കര കുടുംബാരോഗ്യകേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കൂട്ടനടത്തവും...

താമരശ്ശേരി ചുരത്തിന് 700അടി മുകളിലൂടെ റോപ്‌വേ പദ്ധതിക്ക് വഴിയൊരുങ്ങുന്നു

0
കല്പറ്റ: വയനാട് ചുരത്തിനുമുകളിലൂടെ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) റോപ്‌വേ പദ്ധതിക്ക്...

കൂത്തുപറമ്പിൽ അങ്കണവാടി വർക്കർക്ക് തേനീച്ച ആക്രമണത്തിൽ പരിക്ക്

0
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ അങ്കണവാടി വർക്കർക്ക് തേനീച്ച ആക്രമണത്തിൽ പരിക്ക്. പന്ന്യോട് അങ്കണവാടിയിലെ...

മദ്യപിച്ചെത്തിയ പോലീസ് പെട്രോളിങ് സംഘത്തെ തടഞ്ഞ് നാട്ടുകാർ

0
കൊല്ലം: പത്തനാപുരത്ത് പെട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ തടഞ്ഞ് നാട്ടുകാർ. കൺട്രോൾ...