ബി ജെ പി ഭരണത്തിൻ കീഴിൽ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നു : ഇ എസ് ബിജിമോൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : ബി ജെ പി ഭരണത്തിൻ കീഴിൽ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ എക്സ് എം എൽ എ പറഞ്ഞു. സി പി ഐ സീതത്തോട് ലോക്കൽ സമ്മേളനം പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇ എസ് ബിജിമോൾ. സമ്പന്നനെ വീണ്ടും സമ്പന്നനും ദാരിദ്രനെ വീണ്ടും ദാരിദ്രനുമാകുന്ന ഭാഗമാണ് ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നത്. ഇന്ത്യയിലെ പല മതങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചരിപ്പിക്കപ്പെട്ടുണ്ട്. ബുദ്ധ ജൈന മതങ്ങൾ അതിൽ പെട്ടതാണ്. കേരളത്തിൽ സാർവ്വത്രിക വിദ്യാഭ്യാസം നടപ്പാക്കിയത് കേരളത്തിൽ നിലവിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ്. എന്നാൽ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും വിദ്യാഭ്യാസം നടപ്പായിട്ടില്ല എന്നും ഇ എസ് ബിജിമോൾ എക്സ് എം എൽ എ വ്യക്തമാക്കി. സ്വാഗത സംഘം കൺവീനർ പി കെ വാസുദേവൻ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി ക് രാജേഷ്, സീതത്തോട് ലോക്കൽ കമ്മറ്റി സെക്രട്ടറി ബീന മുഹമ്മദ്‌ റാഫി, ജില്ലാ കൗൺസിൽ അംഗം സുമതി നരേന്ദ്രൻ, മണ്ഡലം കമ്മറ്റി അംഗം പി ജെ തോമസ്, സജി തോമസ്, എ ഐ വൈ എഫ് സീതത്തോട് പഞ്ചായത്ത് സെക്രട്ടറി സുജിത് തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...