ഗുരുവായൂർ ടെമ്പിൾ മുൻ എസ്എച്ച്ഒ അനധികൃതമായി വാടക ബത്ത കൈപ്പറ്റിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ഗുരുവായൂർ ടെമ്പിൾ മുൻ എസ്എച്ച്ഒ അനധികൃതമായി വാടക ബത്ത കൈപ്പറ്റിയതായി പരാതി. ഇൻസ്പെക്ടർ പ്രേമാനന്ദകൃഷ്ണനെതിരെ ആലപ്പുഴ സ്വദേശിയായ അഭിഭാഷകൻ സുഭാഷാണ് അക്കൗണ്ട് ജനറലിന് പരാതി നൽകിയത്. എസ്എച്ച്ഒ ആയിരുന്ന കാലത്ത് പാഞ്ചജന്യം ഗസ്റ്റ് ഹൗസിൽ സൗജന്യമായി മുറിയും ബത്തയും കൈപ്പറ്റിയെന്നാണ് പരാതി. ഉദ്യോഗസ്ഥർ സൗജന്യമായി ഗസ്റ്റ് ഹൗസിൽ 15 ദിവസത്തിൽ കൂടുതൽ താമസിച്ചാൽ വാടക ബത്തയ്ക്ക് അർഹൻ അല്ലെന്നാണ് നിയമം. 2018 ഡിസംബർ മുതൽ 2024 ജനുവരി വരെ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ പാഞ്ചജന്യം ഗസ്റ്റ് ഹൗസിൽ മുറിയും, വാടകബത്തയും ഇൻസ്പെക്ടർ വാങ്ങി. മുറി അനുവദിച്ചതും ബത്ത കൈപ്പറ്റിയതും വിവരാവകാശ രേഖകളിൽ നിന്നും വ്യക്തമാണ്. സർക്കാരിനെ കബളിപ്പിച്ച് ഉദ്യോഗസ്ഥൻ നേടിയത് 205643 രൂപയാണ്. വാടകവീട്ടിലാണ് താമസിച്ചിരുന്നത് എന്ന് കാണിച്ച് വ്യാജ രേഖകൾ ചമച്ചാണ് സർക്കാരിൽ നിന്നും ബത്ത വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. ഡിവൈഎസ്പി പ്രമോഷൻ ലിസ്റ്റിലുള്ള പ്രേമാനന്ദ കൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് അക്കൗണ്ട് ജനറലിനാണ് അഭിഭാഷകൻ സുഭാഷ് പരാതി നൽകിയിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...

വിവാഹമോചന കേസ് : ഭാര്യയെയും മക്കളെയും ആക്രമിച്ച പ്രതി അറസ്റ്റിൽ

0
കീഴ്വായ്പൂർ : ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പ്രതി...

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കർശന നടപടി: സുപ്രധാന തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന...

0
കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'...