കോഴഞ്ചേരിയില്‍ കോടികളുടെ സര്‍ക്കാര്‍ ഭൂമി കാണാനില്ല

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ലക്ഷങ്ങള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി കാണാനില്ലെന്ന്‌ പരാതി. നഗര ഹൃദയത്തില്‍ സംസ്‌ഥാന പാതയോട്‌ ചേര്‍ന്ന്‌ പമ്പാ ഇറിഗേഷന്‍ പ്രോജക്‌ടിന്റെ 4.25 സെന്റ്‌ സ്‌ഥലമാണ്‌ ഇപ്പോള്‍ കാണാതായിരുന്നത്‌. ഭൂമിയുടെ ഉടമസ്‌ഥവകാശം പി.ഐ.പിക്ക്‌ ആണെന്ന്‌ പലതവണ വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക്‌ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ മറുപടി നല്കിയിരുന്നതുമാണ്‌. എന്നാല്‍ അടുത്തിടെ ആണ്‌ ഈ വസ്‌തു സ്വകാര്യ ഉടമസ്‌ഥതയില്‍ ആണെന്ന്‌ അറിയുന്നത്‌. ഇതേ തുടര്‍ന്ന്‌ വീണ്ടും റവന്യു, പി.ഐ.പി അധികൃതരെ സമീപിച്ചപ്പോള്‍ തങ്ങള്‍ നിസഹായര്‍ ആണെന്ന വാക്കാലുള്ള മറുപടി ആണ്‌ ലഭിച്ചതെന്ന്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോമോന്‍ പുതുപ്പറമ്പില്‍ പറയുന്നു.

ഇപ്പോള്‍ തങ്ങളുടേത്‌ അല്ല എന്ന്‌ പറയുന്ന വസ്‌തു സംബന്ധിച്ച്‌ പി.ഐ.പി അധികൃതര്‍ സമീപ സ്‌ഥലത്തിന്റെ ഉടമസ്‌ഥന്‌ നല്‍കിയ കത്തുകളും  പുറത്തു വന്നിട്ടുണ്ട്‌. ഇത്‌ സംബന്ധിച്ച രേഖകള്‍ തിരയുമ്പോള്‍ സമീപത്തെ മറ്റൊരു സ്ഥലം ഉടമ ഇത്‌ ഒരു വാണിജ്യ സ്‌ഥാപനത്തിന്‌ വില്‍പ്പന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്‌. സ്‌ഥാപനത്തിന്‌ രൂപഭംഗി വരുത്തുവാന്‍ ഈ സ്‌ഥലം കൂടി ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഉന്നത ഇടത്‌ രാഷ്ര്‌ടീയ ഇടപെടലിലൂടെ കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി കൈമാറ്റം ചെയ്‌തതെന്നും പറയുന്നു. ഇറിഗേഷന്‍, റവന്യു, ഗ്രാമ പഞ്ചായത്ത്‌, പൊതുമരാമത്ത്‌ വകുപ്പുകള്‍ അറിഞ്ഞിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്ന്‌ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ജെറി മാത്യു സാം, പഞ്ചായത്തംഗം സുനിത ഫിലിപ്പ്‌ എന്നിവര്‍ പറഞ്ഞു. ഏറെക്കാലമായി ഈ സ്‌ഥലം സംബന്ധിച്ച വിവാദം നിലനിന്നിട്ടും ഈ കൈമാറ്റം അറിഞ്ഞില്ല എന്ന ബന്ധപ്പെട്ടവരുടെ നിലപാട്‌ കണ്ണടച്ച്‌ ഇരുട്ടാക്കുന്നത്‌ പോലെ എന്ന്‌ കോണ്‍ഗ്രസ്‌ ആരോപിക്കുന്നു.

വികസനത്തിന്‌ സ്‌ഥല പരിമിതിയുള്ള കോഴഞ്ചേരിയില്‍ സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള സ്‌ഥലം വ്യക്തിക്ക്‌ കൈമാറിയത്‌ രാഷ്‌ട്രീയ നേതാക്കളുടെ അറിവോടെയാണെന്നും കോണ്‍ഗ്രസ്‌ ആരോപിക്കുന്നു. നഗര ഹൃദയത്തില്‍ വണ്ടിപ്പേട്ടയിലെ സ്ഥലം വ്യക്തിക്ക്‌ വിട്ടു നല്‍കാന്‍ ചിലര്‍ തിടുക്കം കാട്ടുകയാണ്‌. എന്നാല്‍ ഇവിടെ സ്ഥലം വില്‍പ്പന നടത്തി കഴിഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി, റവന്യു മന്ത്രി, കളക്‌ടര്‍ തുടങ്ങിയവര്‍ക്കെല്ലാം പരാതികള്‍ നല്‍കി കഴിഞ്ഞതായി കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ ഭാരവാഹികളായ അശോക്‌ ഗോപിനാഥ്, അനീഷ്‌ ചക്കുങ്കല്‍, സി. വറുഗീസ്‌ എന്നിവര്‍ പറഞ്ഞു. ഈ വസ്‌തു കൈമാറ്റം സംബന്ധിച്ച്‌ കോണ്‍ഗ്രസ്‌ നേരത്തെ സമരം നടത്തിയിരുന്നു. നേതൃത്വവുമായി ആലോചിച്ച്‌ നിയമ നടപടികളിലേക്ക്‌ കടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....