അത്തിക്കയം ജംഗ്ഷനിൽ അനധികൃത കെട്ടിട നിർമ്മാണം നടക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി: അത്തിക്കയം ജംഗ്ഷനിൽ ചട്ടങ്ങൾ മറികടന്ന് അനധികൃത കെട്ടിട നിർമ്മാണം നടക്കുന്നതായി പരാതി. ദൂരപരിധി ലംഘിച്ച് തോടു കൈയ്യേറിയുള്ള നിര്‍മ്മാണം തടയണമെന്നാവശ്യവുമായി ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കി. അത്തിക്കയം-ചെമ്പനോലി- വെച്ചൂച്ചിറ പൊതുമരാമത്ത് വകുപ്പ് റോഡിനോട് ചേർന്നാണ് ദൂരപരിധി ലംഘിച്ചുള്ള പുതിയ കെട്ടിടം നിർമ്മാണം നടക്കുന്നത്. പമ്പാനദിയിൽ എത്തിച്ചേരുന്ന കരണം കുത്തിതോട് കയ്യേറി വശം കെട്ടിയാണ് കെട്ടിട നിർമ്മാണം. ഒരു വിളിപ്പാടകലെ പ്രവർത്തിക്കുന്ന പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടുകൂടിയാണ് നിർമ്മാണം എന്നും ആക്ഷേപമുണ്ട്. റോഡിൽ നിന്നും 30 അടിയോളം താഴ്ചയിലാണ് തോട് സ്ഥിതി ചെയ്യുന്നത്. കുത്തനെ ചരിവുള്ള സ്ഥലത്ത് കോണ്‍ക്രീറ്റ് തൂണില്‍ കെട്ടിയുയർത്തി വന്‍ വ്യാപാര സമുച്ചയം നിർമ്മിക്കുകയാണ് ലക്ഷ്യം. തോടിന്റെ വീതി കുറച്ച് കെട്ടിയെടുത്തതോടുകൂടി വെള്ളപ്പൊക്ക സാധ്യത വർദ്ധിച്ചിരിക്കുകയാണ്. അനധികൃത നിർമ്മാണം എന്ന് ആരോപണമുയർന്നിട്ടും അധികൃതർ പരിശോധന നടത്താത്തത് ഉടമയ്ക്ക് ഒത്താശ ചെയ്യുന്നതുകൊണ്ടാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ദൂരപരിധി ലംഘിച്ചുള്ള അനധികൃത നിർമ്മാണം പൊളിച്ചു മാറ്റണമെന്ന് ആവശ്യവുമായി പൊതുപ്രവർത്തകൻ അനില്‍ അത്തിക്കയമാണ് തിരുവല്ല ആർ.ഡി.ഒയ്ക്ക് പരാതി നൽകിയത്.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...