ഒറ്റപ്പാലം : ഒറ്റപ്പാലത്ത് അംഗപരിമിത ഓടിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ച കെഎസ്ആർടിസി നിർത്താതെ പോയതായി പരാതി. ഒറ്റപ്പാലം മനിശ്ശീരി സ്വദേശി ഗ്രേസി ഓടിച്ചിരുന്ന സ്‌കൂട്ടറിലാണ് കെഎസ്ആർടിസി ഇടിച്ചത്. നാല് ചക്ര സ്‌കൂട്ടറിൽ ബസ് ഇടിച്ചിട്ടും നിർത്താതെ പോയെന്ന് ഗ്രേസി പറഞ്ഞു. ഗ്രേസിയുടെ ഒപ്പമുണ്ടായിരുന്ന മരുമകളുടെ കാലിന് പരിക്കേറ്റു. ഇന്നലെ രാവിലെ 10 മണിയോടെ കണ്ണയംപുറം പെട്രോൾ പമ്പിന് മുന്നിൽ വെച്ചാണ് സംഭവം. ഒറ്റപ്പാലം റീ-സർവ്വേ ഓഫീസ് ജീവനക്കാരിയാണ് ഗ്രേസി. സംഭവത്തിൽ ഒറ്റപ്പാലം പോലീസിൽ പരാതി നൽകി.
ഒറ്റപ്പാലത്ത് അംഗപരിമിത ഓടിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ച കെഎസ്ആർടിസി നിർത്താതെ പോയതായി പരാതി
RECENT NEWS
Advertisment