പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമർശം ; ബിജെപി വനിതാ നേതാവിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ ബിജെപി വക്താവ് നൂപൂർ ശർമയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി. പൂനെയിലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവിന്റെ പരാതിയിലാണ് പുതിയ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മുംബൈയിലും ഹൈദരാബാദിലും വനിതാ നേതാവിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗ്യാൻവാപി വിഷയത്തിൽ ഒരു ഇംഗ്ലീഷ് ചാനലിൽ നടന്ന സംവാദത്തിനിടെ പ്രവാചകനെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാണ് ആരോപണം.

ഹിന്ദു വിശ്വാസത്തെ ചിലർ നിരന്തരം പരിഹസിക്കുകയാണ്. മറ്റു മതക്കാരെ താൻ കളിയാക്കാമെന്നും പറഞ്ഞ നൂപൂർ മുഹമ്മദ് നബിക്കെതിരെ മോശം പരാമർശം നടത്തുകയും ചെയ്തു. പ്രസ്താവനയ്‌ക്കെതിരെ വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തു. ഇന്ത്യൻ സുന്നി മുസ്ലീങ്ങളുടെ സുന്നി ബറേൽവി സംഘടനയായ റാസ അക്കാദമിയുടെ പരാതിയെ തുടർന്നാണ് ഈ കേസുകളിൽ ഒന്ന് മുംബൈയിൽ രജിസ്റ്റർ ചെയ്തത്.  ഹൈദരാബാദിലെ സൈബർ ക്രൈം പോലീസ് സ്‌റ്റേഷനിലാണ് രണ്ടാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രവാചകനും ഇസ്ലാം മതത്തിനും എതിരെ അപകീർത്തികരവും തെറ്റായതുമായ വാക്കുകൾ ശർമ ഉപയോഗിച്ചുവെന്നും മുസ്ലീങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും മുസ്ലിം സംഘടനകൾ നൽകിയ പരാതിയിൽ പറയുന്നു. അതേസമയം സോഷ്യൽ മീഡിയയിൽ തനിക്ക് വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉണ്ടെന്ന് ശർമ്മ ആരോപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...