എസ്.എന്‍.ഡി.പി ശാഖാ ഭാരവാഹികള്‍ വസ്തു കൈയ്യേറിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി: ക്ഷേത്രത്തിന് സ്വകാര്യവ്യക്തി മറ്റൊരാളില്‍ നിന്നും വാങ്ങി നല്‍കിയ ഭൂമി എസ്.എന്‍.ഡി.പി ശാഖാ ഭാരവാഹികള്‍ കൈയ്യേറിയതായി പരാതി. ഇടമുറി ദേവീ ക്ഷേത്രത്തിന്‍റെ വശത്തോടു ചേര്‍ന്നുള്ള രണ്ടര സെന്‍റ് സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശമാണ് തര്‍ക്കവും പോലീസ് കേസുമായത്. ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ഐക്കാട് കുമാരന്‍റെ ഉടമസ്തതയിലുള്ള വസ്തു ക്ഷേത്ര ഭരണസമതിയംഗം പി.ഡി സജി വില കൊടുത്തു വാങ്ങിയിരുന്നു. പിന്നീട് ഈ സ്ഥലം ക്ഷേത്രത്തിന് ദാനമായി നല്‍കുകയും ചെയ്തു. ഇതിനിടയില്‍ കുമാരന്‍റെ മകള്‍ വസ്തു എസ്.എന്‍.ഡി.പി ഇടമുറി ശാഖക്ക് സൗജന്യമായി നല്‍കിയെന്ന അവകാവാദവുമായി ഭാരവാഹികള്‍ സ്ഥലം കൈയ്യേറി കൊടിമരം നാട്ടിയതോടെയാണ് പരാതി ആയത്.

റാന്നി പോലീസ് രണ്ടു കൂട്ടരേയും വിളിച്ചു വരുത്തി തര്‍ക്കം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് സ്ഥലത്തിന്‍റെ ഉടമസ്തതാവകാശം തീരുമാനിക്കാന്‍ റാന്നി തഹസില്‍ദാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ തര്‍ക്ക സ്ഥലത്ത് തറ നിര്‍മ്മിച്ച് വിളക്കു കത്തിക്കുവാനുള്ള ശ്രമവും നടന്നു. ഇതോടെ റാന്നി പോലീസ് സ്ഥലത്തെത്തി സംഘര്‍ഷം ഉണ്ടാകാതെ മുന്‍കരുതല്‍ സ്വീകരിച്ചു. ഇരുകൂട്ടരും തര്‍ക്കം തുടരുന്നതിനിടെ ക്ഷേത്ര സ്വത്ത് സംരക്ഷിക്കണമെന്ന ഭരണസമതിയുടെ ആവശ്യത്തിന് ഒപ്പം മറ്റു സമുദായ സംഘടനകളും ഭക്തരും കക്ഷി ചേര്‍ന്നിട്ടുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...