ചേലക്കരയില്‍ ഭരണവിരുദ്ധ വികാരം വോട്ടായില്ല : കെ മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട്ടെ തിളക്കമാര്‍ന്ന വിജയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഏറ്റവും സന്തോഷം മുനിസിപ്പാലിറ്റി തിരിച്ചു പിടിച്ചതിലെന്നും, അതിലൂടെ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടായതായും അദ്ദേഹം പ്രതികരിച്ചു. ജനവിധിയെ വിനയപൂര്‍വ്വം സ്വീകരിക്കുന്നുവെന്നും ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ നന്നായി പ്രതിഫലിച്ചെന്നും കെ മുരളീധരന്‍ പറഞ്ഞു. എല്‍ഡിഎഫ് പരസ്യം സിപിഐഎമ്മുകാരെ പോലും ശത്രുക്കളാക്കി. സന്ദീപ് വാര്യര്‍ വന്നത് ഭൂരിപക്ഷം അരക്കിട്ട് ഉറപ്പിച്ചു. ഒരാള്‍ വന്നതിന്റെ ഗുണമുണ്ടായി. ചേലക്കരയില്‍ ഭരണവിരുദ്ധ വികാരം വോട്ടായില്ല. ജനങ്ങള്‍ ഒരു താക്കീത് കൂടി തന്നതാണ് ചേലക്കരയില്‍. ചേലക്കരയിലെ തിരിച്ചടി പാര്‍ട്ടി ഗൗരവത്തില്‍ കാണുന്നു. പാലക്കാടിനേക്കാള്‍ സിസ്റ്റമാറ്റിക് വര്‍ക്ക് ചേലക്കരയില്‍ ആയിരുന്നു. വയനാട്ടില്‍ അഞ്ച് ലക്ഷം എന്ന ടാര്‍ജറ്റ് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മുരളീധരന്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ വന്നതുകൊണ്ട് വോട്ട് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും പരസ്യവും ട്രോളി ബാഗ് വിവാദവും ഉണ്ടാക്കിയില്ലായിരുന്നെങ്കില്‍ എല്‍ഡിഎഫ് രണ്ടാമത് എത്തിയേനെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...