കൊല്ലം: എഴുകോണിൽ പൊറോട്ടയും ബീഫ് കറിയും കടം നൽകാത്തതിനെ തുടർന്ന് ഭക്ഷണ സാധനങ്ങളിൽ മണ്ണു വാരിയിട്ടു. പൊരീക്കൽ സ്വദേശികളായ രാധ, മകൻ തങ്കപ്പൻ എന്നിവർ നടത്തുന്ന എഴുകോൺ പരുത്തുംപാറയിലെ അക്ഷര ഹോട്ടലിലാണ് സംഭവം. പ്രതി പരുത്തുംപാറ സ്വദേശി അനന്തുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലിൽ എത്തിയ പരുത്തുംപാറ സ്വദേശിയായ അനന്തു, പൊറോട്ടയും ബീഫും കടം നൽകാൻ ആവശ്യപ്പെട്ടു. കടയുടമയായ തങ്കപ്പൻ കടം നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് അനന്തു ആക്രമണം നടത്തിയത്. പ്രദേശത്തെ വ്യാപാരികൾ സംഭവം സ്റ്റേഷനിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് എഴുകോൺ പോലീസ് സ്ഥലത്തെത്തി. കട ഉടമയുടെ പരാതിയിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതിക്രമം നടത്തിയ അനന്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























