ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരായി ജോലി ചെയ്ത വിദ്യാർത്ഥികള്‍ക്ക് ഇതുവരെ പണം ലഭിച്ചില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരായി ജോലി ചെയ്ത മുൻ സ്റ്റുഡ്ൻറ് പൊലീസ് കേഡറ്റുകൾക്കും എൻസിസി,എൻഎസ്എസ് വിദ്യാർത്ഥികള്‍ക്കും ഇതുവരെ പണം നൽകിയില്ല. സംസ്ഥാന സർക്കാർ 6 കോടി രൂപ നൽകിയിട്ടും വിദ്യാർത്ഥികൾക്ക് പ്രതിഫലം നൽകാൻ ചട്ടമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. സേവനം ചെയ്ത വിമുക്ത ഭടന്മാരും പ്രതിഫലത്തിനായി ഓഫീസുകൾ കയറി ഇറങ്ങുകയാണ്. ആവശ്യത്തിന് പൊലീസ് ഇല്ലാത്തത് കൊണ്ടാണ് മുൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെയും എൻസിസി എൻ എസ് എസ് വിദ്യാർത്ഥികളെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചത്. ഒപ്പം വിമുക്ത ഭടന്മാരെയും നിയമിച്ചിരുന്നു. സ്പെഷ്യൽ പോലീസ് എന്ന നിലക്ക് ഈ വിഭാഗങ്ങളിലാകെ 22,000 പേരെയാണ് നിയോഗിച്ചത്.

വോട്ടെടുപ്പ് ദിവസവും തലേന്നും ബൂത്തുകളിലായിരുന്നു ചുമതല. ഒരു ദിവസം 1300 രൂപ വച്ച് രണ്ട് ദിവസത്തെ പ്രതിഫലമാണ് ഇവർക്ക് നൽകേണ്ടിയിരുന്നത്.ഇതിനായി ആറു കോടിരൂപയാണ് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. പക്ഷെ വിമുക്ത ഭടൻമാർക്കൊഴികെ മാറ്റാർക്കും ഇപ്പോള്‍ പണം നൽകില്ലെന്നാണ് കമ്മീഷൻെറ നിലപാട്. വിദ്യാർത്ഥികളെ ഈ രീതിയിൽ സുരക്ഷക്കായി നിയോഗിക്കാനാകില്ലെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെന്നാണ് വിശദീകരണം.എന്നാൽ സ്പെഷ്യൽ പൊലീസുകാരെ വെക്കുന്ന കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സ്പെഷ്യൽ പോലീസിനെ വെച്ചിരുന്നു.വിമുക്തഭടന്മാർക്ക് പണം നൽകാൻ തടസമില്ലെന്ന് കമ്മീഷൻ പറയുമ്പോഴും അവർക്കും പണം കിട്ടിയിട്ടില്ല. മുൻ എസ്.പി.സിക്കാർ ഉള്‍പ്പെടെ എല്ലാ സ്പെഷ്യൽ പോലീസുകാർക്കും പണം നൽകണമെന്ന് ഡിജിപിയും ആഭ്യന്തരവകുപ്പും മൂന്നു പ്രാവശ്യം കമ്മീഷനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഫലം വരാറായിട്ടും ചെയ്ത ജോലിക്കുള്ള പണം കാത്തിരിക്കുകയാണ് വിദ്യാർത്ഥികളടക്കമുള്ളവർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്‍റെ ക്രൂര മർദനം

0
പത്തനംതിട്ട: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്‍റെ ക്രൂര മർദനം. റാന്നി...

അലിമുക്കിൽ പിടികൂടിയ പുലിയെ അച്ചൻകോവിൽ ഉൾവനത്തിൽ തുറന്നുവിട്ടു

0
കൊല്ലം: അലിമുക്കിൽ പുലിപ്പേടി ഒഴിഞ്ഞപ്പോൾ അച്ചൻകോവിൽ നിവാസികൾ ഭീതിയിൽ. അലിമുക്കിൽ പിടികൂടിയ...

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...