ഏറാട്ട് കടവ് വലിയ കലുങ്കിൻ്റെ അടിവശത്തെ കോൺക്രീറ്റ് അടർന്നു പോയതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഏറാട്ടുകടവ് – ചൊവ്വൂർക്കടവ് റോഡിലെ ഏറാട്ട് കടവ് വലിയ കലുങ്കിൻ്റെ അടിവശത്തെ കോൺക്രീറ്റ് അടർന്നു പോയതായി പരാതി. ടോറസ് വാഹനങ്ങൾ അടക്കം നിരവധി ഭാരവാഹനങ്ങൾ പോകുന്ന റോഡിലെ കലുങ്കിനാണ് ഈ സ്ഥിതി. ഇത്തരത്തിൽ അമിത ഭാരം കയറ്റിയ വാഹനങ്ങളുടെ സഞ്ചാരമാണ് കലുങ്കിന് നാശം നേരിടുവാൻ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ 35 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച കലുങ്കായതിനാൽ കാലപഴക്കം നേരിട്ടതും കാരണമാണ്. രണ്ടു വർഷം മുൻപ് തന്നെ ഈ കലുങ്കിൻ്റെ ഒരു വശത്തെ തിട്ടൽ ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കലുങ്കിൻ്റെ കോൺക്രീറ്റുകൂടി തകർന്നത്. കലുങ്കിൻ്റെ അടിവശത്തെ കോൺക്രീറ്റ് ഇളകിയതിനാൽ അപകടകെണിയിലായെന്ന നിഗമനത്തിൽ ആശങ്കയിലാണ് നാട്ടുകാർ. പഴവങ്ങാടി പഞ്ചായത്തിലെ ഐത്തല പാലത്തിങ്കൽ ജംഗ്ഷനിൽ നിന്നും കിടങ്ങുമൂഴി റോഡിലേക്ക് ബന്ധിപ്പിക്കുന്ന വടശ്ശേരിക്കര പഞ്ചായത്തിലെ റോഡാണിത്.

ഐത്തല പാലത്തിൽ നിന്നും പമ്പാനദിക്ക് സമാന്തരമായി ഏറാട്ട് കടവിന്റെ ഭാഗത്ത് കലുങ്ക് കഴിഞ്ഞ് രണ്ടു കിലോമീറ്റർ ദൂരം തീരത്തു കൂടിയുള്ള ഈ റോഡ് തീരദേശ റോഡായി അളന്ന് കുറ്റിവെച്ചിട്ട് 7 വർഷത്തിലേറെയായി. ഐത്തല അറുവച്ചാൻ കുഴി തീരദേശ റോഡായി അളന്നു പോയതിൽ സന്തോഷിച്ചിരുന്ന പ്രദേശവാസികൾ റോഡിന്റെ പണി തുടങ്ങാത്തതു കാരണം ഇനിയും പദ്ധതി നടക്കുമോയെന്ന ആശങ്കയിലാണ്. ഐത്തല അറുവച്ചാൻ കുഴി റോഡിന്റെ പണി അത്തിക്കയം വരെ പൂർത്തികരിച്ചെങ്കിലും ബാക്കി ഭാഗമായ അത്തിക്കയം മുതല്‍ ഐത്തല വരെയുള്ള ഭാഗം അവഗണനയിലാണ്. റാന്നി ഇട്ടിയപ്പാറയിൽ നിന്നു വടശ്ശേരിക്കരക്ക് ദൂരക്കുറവുള്ള വഴി മാത്രമല്ല കയറ്റവും ഇറക്കവും ഇല്ലാത്ത സമാന്തര റോഡാണിതെന്ന പ്രത്യേകതയുമുണ്ട്. തകരാർ നേരിട്ടകലുങ്കും റോഡിൻ്റെ വശം ഇടിഞ്ഞുതാണ ഭാഗത്ത് നാട്ടുകാർ അപകട സൂചനക്ക് കല്ലുകൾ റോഡിൽ വെച്ചിരിക്കുന്നതല്ലാതെ മറ്റൊരു സൂചനയും ഇല്ലാത്തതിനാൽ രാത്രി കാലങ്ങളിൽ വരുന്ന വാഹനങ്ങളാണ് പെട്ടു പോകാൻ സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...