നിരവധി ക്രിമിനൽ കേസ് പ്രതികളും കൂട്ടാളികളും വൻതോതിൽ കഞ്ചാവുമായി ചെങ്ങന്നൂരിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : നിരവധി ക്രിമിനൽ കേസ് പ്രതികളും കൂട്ടാളികളും 15 കിലോ കഞ്ചാവുമായി ഒറീസയിൽ നിന്ന് കാർമാർഗ്ഗം ചെങ്ങന്നൂരിൽ വെച്ച് ജില്ല ലഹരി വിരുദ്ധ സ്കോഡിന്റെയും ചെങ്ങന്നൂർ പോലീസിന്റെയും പിടിയിലായി. തുണ്ടിയിൽ പള്ളാത്ത് സുജിത്ത് (29), ഉമ്മറത്തറ മംഗലം സംഗീത് (29), ചെമ്പകശ്ശേരി വാഴമംഗലം കിരൺ – (24), കിടങ്ങൂർ തൊണ്ടയിൽ മുടയിൽ അമൽ രഘു (28), കല്ലുരക്കൽ മംഗലം സന്ദീപ് സതീഷ് (26), തുണ്ടിയിൽ മംഗലം ശ്രീജിത്ത് കണ്ണൻ (31)  എന്നിവരെയാണ് ഇവർ യാത്ര ചെയ്തു വന്ന വാഹനങ്ങൾ സഹിതം ചെങ്ങന്നുർ റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ വെച്ച് പോലീസ് പിടികൂടിയത്. ജില്ലാ നർക്കോട്ടിക് സെൽ ഡി.വൈഎസ്.പി. ബി.പങ്കജാക്ഷൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ ഡി.വൈ എസ്.പി രാജേഷിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ചെങ്ങന്നൂർ ഐ എസ് ച്ച് ഒ ദേവരാജൻ എസ്.ഐ മാരായ വിനോജ്, അസിസ്, രാജിവ്, എ എസ് ഐ സെൻകുമാർ, എസ്സി പി.ഒ ഹരികുമാർ, അരുൺ, രാജേഷ്, ജിൻസൻ , സ്വരാജ് എന്നിവരും ജില്ലാ പോലീസ് സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.

കിരനും സംഗീതും എൻ.ഡി.പി.എസ്. ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. നാട്ടിൽ 3 ഗ്രാമിന് 500 രൂപയുടെ ചെറുപൊതികളാക്കി വിൽക്കുന്നതിനാണ് ഇവർ ഒറിസയിൽ പോയി നേരിട്ട് കഞ്ചാവ് വാങ്ങിയത്. ഒരു കിലോ കഞ്ചാവ് നാട്ടിൽ എത്തിച്ച് വിൽക്കുമ്പോൾ ആയിരങ്ങളാണ് ലഭിക്കുന്നത്. അതിനാൽ ക്രിമിനൽ കേസ് പ്രതികളെല്ലാം മയക്ക് മരുന്ന് വിൽപ്പന നടത്തി അമിതലാഭം കൊയ്യുകയാണ്. അതിലേയ്ക്ക് അവരുടെ സുഹൃത്തുക്കളെയും പങ്കാളികളാക്കുകയും ചെയ്യുന്നു. ക്രിമിനൽ പഞ്ചാത്തലം ഉള്ളവരെ രഹസ്യമായി നിരീക്ഷിക്കുന്നതിൻ്റെ ഫലമായാണ് ജില്ലയിൽ വൻ തോതിൽ മയക്ക്മരുന്നുകൾ പിടികൂടാൻ സാധിക്കുന്നതെന്ന് നർക്കോട്ടിക് സെൽ ഡി.വൈ.എസ്. പി. പറഞ്ഞു . എഡി.ജി.പി യുടെ ഓപ്പറേഷൻ ഡി.ഹൻഡ് ൻ്റെ ഭാഗമായി ജില്ലയിൽ ഉടനീളം നിരവധി എൻ ഡിപിസ് കേസുകളാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് കഴിഞ്ഞ ദിവസങ്ങളിൽ പിടി കുടിയത്. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ലഹരി മാഫിയായ്ക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കും എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...