വീര്യം കുറ‍ഞ്ഞ മദ്യം വിൽക്കണോയെന്നതിൽ നിര്‍ദ്ദേശം സമര്‍പ്പിക്കാൻ യുഡിഎഫ് ഉപസമിതിയുണ്ടാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീര്യം കുറ‍ഞ്ഞ മദ്യം വിൽക്കണോയെന്നതിൽ നിര്‍ദ്ദേശം സമര്‍പ്പിക്കാൻ യുഡിഎഫ് ഉപസമിതിയുണ്ടാക്കും. പിഎം ശ്രീയിൽ നിന്ന് ഇനി പിന്മാറാനാകില്ലെന്നാണ് യുഡിഎഫിലെ ധാരണ. രണ്ടാം ഭൂപരിഷ്കരണം, സ്വകാര്യ നിക്ഷേപം തുടങ്ങിയവയിൽ തീരുമാനമെടുക്കാൻ ഒരു ദിവസം നീളുന്ന യോഗം ചേരാനും യുഡിഎഫ് തീരുമാനിച്ചു. വീര്യം കുറ‍ഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി തീരുമാനിച്ചു. വിവാദം തണുപ്പിക്കാൻ നികുതി തീരുമാനിച്ചെങ്കിലും വീര്യം കുറഞ്ഞ മദ്യം വിൽക്കണോയെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ചേര്‍ന്ന ആദ്യ മുന്നണി യോഗത്തിൽ യുഡിഎഫ് ഉപസമിതി വയ്ക്കാമെന്ന് നിര്‍ദ്ദേശം വച്ചു.

പക്ഷേ ഉപസമിതിയിൽ ഏതൊക്കെ നേതാക്കളെന്ന് ക്ലിഫ് ഹൗസിൽ ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചില്ല. ഉപസമിതി നിര്‍ദ്ദശങ്ങളും മദ്യനയവും ഒരു ദിവസം നീളുന്ന യോഗത്തിലും ചര്‍ച്ചയാകും.രണ്ടാം ഭൂപരിഷ്കരണം, സ്വകാര്യ നിക്ഷേപം, പ്രകടന പ്രതിക നടപ്പാക്കുന്നതിന് മേഖല തിരിച്ചുള്ള ചര്‍ച്ച എന്നിവയ്ക്കാണ് വിശാല യുഡിഎഫ് യോഗം ചേരുന്നത്. ഓണം കഴിഞ്ഞാകും യോഗം. ഇടതു സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട് പണം വാങ്ങിയതിനാൽ ഇനി പിഎം ശ്രീയിൽ നിന്ന് പിന്മാറാനാകില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ടിന് കാക്കുന്നെങ്കിലും പിന്മാറാൻ മുന്നണി സര്‍ക്കാരിനോട് ആവശ്യപ്പെടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന്...

സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കിയെന്നും അതുവഴി കേന്ദ്ര ഫണ്ട് ലഭ്യമായെന്നുമുള്ള വാദങ്ങൾ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കിയെന്നും അതുവഴി കേന്ദ്ര...

ബിഎസ്എൻഎൽ സൊസൈറ്റി എൻജിനീയേഴ്സ് സഹകരണ സംഘത്തിന്റെ നിക്ഷേപത്തട്ടിപ്പിൽ നടപടിയുമായി ഈഡി

0
തിരുവനന്തപുരം: തലസ്ഥാനത്തെ ബിഎസ്എൻഎൽ സൊസൈറ്റി എൻജിനീയേഴ്സ് സഹകരണ സംഘത്തിന്റെ 300 കോടി...

അമിത് ഷായുടെ വായ് തയ്ച്ച് വെച്ചിരിക്കുകയാണോ എന്ന് മല്ലികാർജുൻ ഖാർ​ഗെ

0
ന്യൂഡൽഹി: രാജ്യസഭയിൽ അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് മല്ലികാർജുൻ ഖാർ​ഗെ. അമിത് ഷായുടെ...