അമിത് ഷായുടെ വായ് തയ്ച്ച് വെച്ചിരിക്കുകയാണോ എന്ന് മല്ലികാർജുൻ ഖാർ​ഗെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രാജ്യസഭയിൽ അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് മല്ലികാർജുൻ ഖാർ​ഗെ. അമിത് ഷായുടെ വായ് തയ്ച്ച് വെച്ചിരിക്കുകയാണോ എന്നാണ് ഖാർ​ഗെയുടെ പരിഹാസം. ജൂലൈ 20ന് നടന്ന വിദ്യാർഥി വേട്ടയുമായി ബന്ധപ്പെട്ട മുഴുവൻ സത്യവും രാജ്യത്തിന് അറിയണമെന്നും അമിത് ഷാ രാജിവെക്കണമെന്നുമാണ് ഖാർ​ഗെ സഭയിൽ ആവശ്യമുന്നയിച്ചത്. ഇന്നും അമിത് ഷാ സഭയിൽ എത്തിയിട്ടില്ല. നീറ്റ് പരീഷ ചോദ്യപേപ്പർ 15 ദിവസം മുമ്പേ പലർക്കും കിട്ടി. ഓരോ ചോർച്ചയും ഉണ്ടാകുമ്പോൾ കടുത്ത നടപടിയെന്ന് സർക്കാർ വീമ്പിളക്കും പക്ഷേ ഒന്നും സംഭവിക്കില്ല. 2024ലെ ചോർച്ചയിലെ പ്രതികൾ ഇപ്പോഴും സ്വതന്ത്രരായി വിലസുന്നുണ്ടെന്നും ഖാർ​ഗെ കുറ്റപ്പെടുത്തി.

രാജിക്ക് ശേഷം പാർലമെന്റിൽ എത്തിയ ധർമേന്ദ്ര പ്രധാനെ യുദ്ധവീരനെ പോലെയാണ് വരവേറ്റത്. ബിഹാറിൽ വിദ്യാർഥികൾക്കെതിരെ AK 47 എന്തിന് ഉപയോ​ഗിച്ചു എന്നതിന് ഉത്തരം വേണമെന്നും ഖാർ​ഗെ ആവശ്യപ്പെട്ടു. ടാക്സ് ഫോഴ്സും പുതിയ ബില്ലും കൊണ്ട് പരീക്ഷാ ക്രമക്കേട് തടയാനാകില്ല. മോദിയും അമിത് ഷായും മൗനികളായത് എന്തുകൊണ്ടാണ്? പോലീസ് നടപടിയിൽ ഒരു പ്രസ്താവന പോലും നടത്താൻ അമിത് ഷാ നടത്തിയിട്ടില്ലെന്നും മല്ലികാർജുൻ ഖാർ​ഗെ ചൂണ്ടിക്കാട്ടി.

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വരുത്തിയ മാറ്റങ്ങളെ രൂക്ഷമായി വിമർശിച്ച മല്ലികാർജുൻ ഖാർ​ഗെ പാഠപുസ്തകങ്ങളിൽ ദലിത് വിരുദ്ധമായ പലകാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലയിടത്തും ഇപ്പോഴും മനുസ്മൃതിയാണ് പഠിപ്പിക്കുന്നത് എന്ന് ഖാർ​ഗെ പറഞ്ഞു. മനുസ്മൃതിയും ഉയർത്തിക്കാട്ടി. എന്നാൽ ഖാർ​ഗെയുടെ പ്രസ്താവനക്കെതിരെ കേന്ദ്ര ഭരണപക്ഷം പ്രതിഷേധവുമായി രം​ഗത്തെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...