Tuesday, May 13, 2025 2:32 pm

ഡോക്ടർ ദമ്പതികളുടെ മകളെ കൂട്ട ബലാത്സം​ഗം ചെയ്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

കാൺപൂർ: ഡോക്ടർ ദമ്പതികളുടെ മകളെ കൂട്ട ബലാത്സം​ഗം ചെയ്തതായി പരാതി, ഉത്തർപ്രദേശിലെ കാൺപൂരിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹുക്ക ബാറിൽ വച്ച് ശീതളപാനീയം കലർത്തി തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഡോക്ടർ ദമ്പതികളുടെ മകളായ 16 കാരിയായ പെൺകുട്ടി പ്രതിയുമായി പരിചയപ്പെട്ടത്. വിനയ് താക്കൂർ എന്നയാളാണ് പ്രധാന പ്രതി.

മാർച്ച് നാലിന് കറാഹിയിലെ എംജി കഫേയിലേക്ക് വിനയ് താക്കൂർ പെൺകുട്ടിയെ വിളിച്ചുവരുത്തി അവിടെ വെച്ച് ഹുക്ക വലിക്കുകയും പാനീയത്തിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പിതാവ് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് അയാൾ പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി, അവിടെ ഏഴ് സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും പരാതിയിൽ ആരോപിച്ചു. പീഡനം നടക്കുന്നതിനിടെ പെൺകുട്ടി ഉണർന്നു. ഇതിനിടെ പ്രതി അവളുടെ ശരീരമാസകലം കടിച്ച് മുറിവേൽപ്പിച്ചു. പെൺകുട്ടി വീട്ടിലെത്തി തനിക്കുണ്ടായ ദുരനുഭവം വിവരിച്ചതിനെ തുടർന്നാണ് പിതാവ് പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയത്.

സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കുട്ടിയുടെ കവിളിലും നെറ്റിയിലും മർദ്ദനമേറ്റ അടയാളങ്ങളുണ്ട്. പ്രതിയായ ഇൻസ്റ്റാഗ്രാം സുഹൃത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അശ്ലീല വീഡിയോ ഉണ്ടാക്കുകയും ബ്ലാക്ക് മെയിൽ ചെയ്യുകയുമായിരുന്നെന്ന് പെൺകുട്ടി പിതാവിനെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഹുക്ക ബാറിലെത്തിച്ചത്. മറ്റാരെയും വിവാഹം കഴിക്കാതിരിക്കാൻ വിനയ് താക്കൂർ നേരത്തെ പെൺകുട്ടിയുടെ നെഞ്ചിൽ ബ്ലേഡ് ഉപയോഗിച്ച് തന്റെ പേര് കൊത്തിയിരുന്നതായി മാതാപിതാക്കൾ പോലീസിനെ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലൈറ്റർ ഉപയോ​ഗിച്ച് മുടി കത്തിക്കുകയും ചെയ്തുവെന്നും അവർ കൂട്ടിച്ചേർത്തു.

രാജസ്ഥാനിലെ കോട്ടയിൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. വിനയ് അവിടെയെത്തിയും പെൺകുട്ടിയെ മർദിക്കുച്ചെന്ന് മാതാപിതാക്കൾ ആരോപിച്ചു. പെൺകുട്ടിക്ക് അയച്ച പണം ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നതായും പിതാവ് പറഞ്ഞു. കാൺപൂർ സ്വദേശിയായ വിനയ് താക്കൂറിനും മറ്റ് ഏഴ് പേർക്കുമെതിരെയാണ് കേസ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോൺഗ്രസ് നേതാവ് വി.ആർ കൃഷ്ണനെഴുത്തച്ഛന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ശോഭ സുരേന്ദ്രൻ

0
തൃശൂർ: കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ വി.ആർ കൃഷ്ണനെഴുത്തച്ഛന്റെ സ്മൃതി മണ്ഡപത്തിൽ...

4പിഎം യൂട്യൂബ് ചാനൽ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു

0
ഡൽഹി: 4പിഎം ന്യൂസ് യൂട്യൂബ് ചാനൽ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് കേന്ദ്ര...

ഇന്ത്യക്കെതിരെ പാക് ഗ്രൂപ്പുകള്‍ നടത്തിയത് 15 ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങള്‍

0
ന്യൂഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലെ വെബ്സൈറ്റുകള്‍ ലക്ഷ്യമിട്ട് പാക്...

മുഹമ്മദ് സുബൈറിന് വധഭീഷണിയുമായി സംഘപരിവാർ പ്രൊഫൈലുകൾ

0
ന്യൂഡൽഹി: മാധ്യമപ്രവർത്തകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈറിന് സംഘപരിവാർ സോഷ്യൽമീഡിയ ഹാൻഡിലുകളിൽ...