പെൺകുട്ടിയെ മർദിച്ചെന്ന് പരാതി ; റിപ്പോര്‍ട്ട് തേടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

കഴക്കൂട്ടത്ത് കാണാതാതായ പെൺകുട്ടിയെ അമ്മ മർദിച്ചെന്ന പരാതിയിന്മേൽ റിപ്പോര്‍ട്ട് തേടി തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. കുട്ടിയുടെ ജീവിത സാഹചര്യം പരിശോധിക്കാന്‍ ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നൽകിയതായി ചെര്‍പേഴ്സണ്‍ ഷാനിബാ ബീഗം പറഞ്ഞു. വിശാഖപട്ടണത്തെത്തിയ പോലീസ് ഉദ്യോഗ്സ്ഥരോടൊപ്പം രണ്ടു ദിവസത്തിനകം കുട്ടി നാട്ടിലെത്തും. വിശാഖപട്ടണത്തെ ബാലികാ ഹോമിലാണ് കുട്ടി നിലവിലുള്ളത്. കുട്ടിയോട് സംസാരിച്ച വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സന്റെ പ്രതികരണമിങ്ങനെ. കുട്ടിയെ അമ്മ മര്‍ദിച്ചിരുന്നെന്ന ആരോപണത്തില്‍ സിഡബ്ളുസി അന്വേഷണം നടത്തും. ആവശ്യമെങ്കില്‍ കുട്ടി അന്വേഷിച്ചിറങ്ങിയ മുത്തശനേയും മുത്തശിയേയും വിളിച്ചു വരുത്തും. മാതാപിതാക്കള്‍ക്ക് ഒപ്പം പോകാന്‍ താല്പര്യമില്ലെങ്കില്‍ ഏറ്റെടുത്ത് സംരക്ഷിക്കാനാണ് തീരുമാനം. കുട്ടിയെ കൂട്ടിക്കൊണ്ട് വരാന്‍ പോയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നാളെ കുട്ടിയെ കൈമാറും.

വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികളാണ് താംബരം എക്സ്പ്രസിൽ നിന്ന് 13കാരിയെ തിരിച്ചറിഞ്ഞ് അധികൃതരെ വിവരമറിയിച്ചത്. ആസാമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. വീട്ടിൽ ഉപദ്രവം തുടർന്നതിനാലാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തി. വിശാഖവാലിയിലെ കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിൽ കുട്ടി സന്തോഷവതിയാണെന്ന് മലയാളി സമാജം പ്രവർത്തകർ അറിയിച്ചിരുന്നു. അതേ സമയം, മകളെ കണ്ടെത്താൻ സഹായിച്ചതിൽ കേരളത്തിലെ ആളുകളോടും പോലീസിനോടും നന്ദിയുണ്ടെന്ന് 13കാരിയുടെ മാതാപിതാക്കൾ പ്രതികരിച്ചു. കുട്ടി നന്നായിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവർ അറിയിച്ചു. ചൊവ്വാഴ്ചയാണ് കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്നും അമ്മയുമായി പിണങ്ങി ഇറങ്ങിയ കുട്ടി, ട്രെയിൻ കയറി സ്വദേശമായ ആസാമിലേക്ക് പോകാൻ ശ്രമിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാൻ തീരത്തെ എണ്ണച്ചോർച്ച കരയിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ട്

0
മസ്കറ്റ്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട എണ്ണക്കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച കരയിലേക്ക്...

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർ‍ഡ്...

0
കൊച്ചി: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ...

പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ കടുപ്പിച്ച് ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ...

സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത 2 പേർ പിടിയിൽ

0
തൃശൂര്‍: സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ ആറരപ്പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും...