സ്കൂൾ, കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കണം ; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: കൃഷ്ണ ജന്മാഷ്ടമി സംസ്ഥാനത്തെ മുഴുവൻ സ്കൂൾ, കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആഘോഷിക്കണമെന്ന മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നശിപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് കോൺഗ്രസ് എം.എൽ.എ ആരിഫ് മസൂദ് പ്രതികരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനും നല്ല അന്തരീക്ഷത്തിനും വേണ്ടിയുള്ളതാണ്. ഹിന്ദുക്കളും മുസ്ലീംങ്ങളും അവർ ആഗ്രഹിക്കുന്ന രീതിയിൽ ആഘോഷിക്കുന്ന മതപരമായ ചടങ്ങുകൾക്ക് അവധിയുണ്ട്. അടുത്തിടെ ഞങ്ങൾ രാഖി ആഘോഷിച്ചു. പല ജന്മാഷ്ടമി പരിപാടികളിലും പങ്കെടുക്കുന്നു. പക്ഷേ, നിങ്ങൾ അത് (ജന്മാഷ്ടമി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർബന്ധമാക്കുന്നു, മറുവശത്ത് നിങ്ങൾ മദ്രസകൾക്ക് നേരെ വിരൽ ചൂണ്ടുന്നുവെന്നും ആരിഫ് മസൂദ് ചൂണ്ടിക്കാട്ടി.

ആഗസ്റ്റ് 21നാണ് വിവാദ ഉത്തരവ് മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ പുറപ്പെടുവിച്ചത്. കൃഷ്ണ ജന്മാഷ്ടമി ദിനമായ ആഗസ്റ്റ് 26ന് എല്ലാ ജില്ലയിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കണമെന്നാണ് മുഴുവൻ ഡിവിഷണൽ കമീഷണർമാരോടും ജില്ലാ കലക്ടർമാരോടും സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. കൂടാതെ, മുഴുവൻ സർക്കാർ, സർക്കാരിതര സ്‌കൂളുകളിലും കോളജുകളിലും ശ്രീകൃഷ്ണന്‍റെ വിദ്യാഭ്യാസം, സൗഹൃദം, ജീവിത ദർശനം എന്നിവയെ അടിസ്ഥാനമാക്കി പണ്ഡിതരുടെ പ്രഭാഷണങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കണമെന്നും സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യസഭയിലെ ‘ലുങ്കിവാല’ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ജോൺ ബ്രിട്ടാസ് എംപി

0
ന്യൂഡൽഹി: രാജ്യസഭയിലെ ‘ലുങ്കിവാല’ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ജോൺ ബ്രിട്ടാസ് എംപി....

ഇന്നും നാളെയും മഴ കനക്കും; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്നും നാളെയും...

മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

സീനിയോറിറ്റി തര്‍ക്കത്തിൽ ജിഎസ്ടി വകുപ്പിൽ സ്ഥാനക്കയറ്റം മുടങ്ങി

0
തിരുവനന്തപുരം: സീനിയോറിറ്റി തര്‍ക്കത്തിൽ ജിഎസ്ടി വകുപ്പിൽ സ്ഥാനക്കയറ്റം മുടങ്ങി. സ്റ്റേറ്റ് ടാക്സ്...