സീനിയോറിറ്റി തര്‍ക്കത്തിൽ ജിഎസ്ടി വകുപ്പിൽ സ്ഥാനക്കയറ്റം മുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സീനിയോറിറ്റി തര്‍ക്കത്തിൽ ജിഎസ്ടി വകുപ്പിൽ സ്ഥാനക്കയറ്റം മുടങ്ങി. സ്റ്റേറ്റ് ടാക്സ് ഓഫീസര്‍മാരായി നേരിട്ടെത്തിയവരും സ്ഥാനക്കയറ്റം കിട്ടിയവരും തമ്മിൽ വര്‍ഷങ്ങളായി നീളുന്ന നിയമപോരാട്ടമാണ് കാരണം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെ തുടര്‍ന്ന് സീനിയോററ്റി പട്ടിക ആയെങ്കിലും ഗുരുതര പ്രശ്നമുണ്ടെന്ന് ആരോപിച്ച് പ്രൊമോട്ടി ഉദ്യോഗസ്ഥര്‍ എതിര്‍ക്കുന്നു. 2017 ൽ ജിഎസ്ടി വകുപ്പാകും മുമ്പ് തുടങ്ങിയതാണ് പ്രശ്നം. എസ്ടിഒ തസ്തികയിലേയ്ക്ക് നിയമനം 20 ശതമാനം നേരിട്ടും ബാക്കി സ്ഥാനക്കയറ്റത്തിലൂടെയുമായിരുന്നു. രണ്ടു വഴിയിലൂടെ ടാക്സ് ഓഫീസര്‍മാരായവരുടെ സ്ഥാനക്കയറ്റത്തിനുള്ള സീനിയോററ്റി പട്ടിക എങ്ങനെ തയ്യാറാക്കണമെന്നതാണ് തര്‍ക്ക വിഷയം.

നേരിട്ട് നിയമിക്കുന്നവരുടെ ഒരു വര്‍ഷത്തെ പ്രീ സര്‍വീസ് പരിശീലനം സര്‍വീസിൽ പരിഗണിക്കരുതെന്നാണ് പ്രൊമോട്ടികളുടെ ആവശ്യം. 2018 നവംബറിൽ ജോലി തുടങ്ങിയവര്‍ക്ക് 2017 ലെ പിഎസ്‍സി അഡ്വൈസ് തീയതി മുതൽ സീനിയോററ്റി നൽകുതും ശരിയല്ല. ഫലത്തിൽ മറ്റു സര്‍ക്കാര്‍ വകുപ്പുകളിൽ നിന്ന് എത്തിയവരുടെ കാര്യത്തിൽ അവിടത്തെ സര്‍വീസും പ്രൊമോഷനായി കണക്കിലെടുക്കുന്നു. ഇതു കാരണം 2016 ൽ സ്ഥാനക്കയറ്റം കിട്ടിയ പ്രൊമോട്ടി ഉദ്യോഗസ്ഥരെ പോലും നേരിട്ട് നിയമനം കിട്ടിയവരുടെ താഴെയാക്കുന്നുവെന്നാണ് പരാതി.എന്നാൽ പ്രൊമോട്ടികളുടെ സീനിയോററ്റി സ്ഥാനക്കയറ്റ തീയതി വച്ച് നിശ്ചയിക്കാനാവില്ലെന്ന് മറുപക്ഷം. ഒഴിവ് യഥാര്‍ഥത്തിൽ ഉണ്ടാകുന്നതു മുതലാണ് സീനിയോററ്റി.

ഈ വാദങ്ങളുമായി നേരിട്ട് നിയമനം ലഭിച്ചവര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിച്ചു. ജൂണ്‍ ഒന്നിന് ഉത്തരവ് വന്നു. 80 ശതമാനം ക്വാട്ടയിൽ കൂടുതലുള്ള പ്രമൊട്ടികളെ നേരിട്ട് നിയമിച്ചവരുടെ താഴെയാക്കി സീനിയോററ്റി പട്ടിക രണ്ടു മാസത്തികം ഉണ്ടാക്കണം. സീനിയോററ്റി പട്ടികയായി. അന്‍പതോളം ഡെപ്യൂട്ടി കമ്മീഷണര്‍ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം ഇനിയു വൈകിക്കരുതെന്നാണ് നേരിട്ട് എസ്ടിഒമാരായവരുടെ ആവശ്യം. എസ്ടിഒ റാങ്ക് പട്ടികയിൽ നിയമനം കാത്ത് നിൽക്കുന്നവരുടെ അവസരം ഇല്ലാതാക്കരുത്. അതേസമയം നേരിട്ടുള്ള ക്വാട്ടയിൽ അധിക നിയമനങ്ങള്‍ ഉള്ളപ്പോള്‍ ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാൻ വകുപ്പിന്‍റെ വ്യഗ്രതയെ ചോദ്യം ചെയ്യുകയാണ് പ്രൊമോട്ടികള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...