കോന്നി : കോന്നി സ്വദേശിയായ ഗവേഷക വിദ്യാർത്ഥിനിക്ക് നേരെ കോളേജിൽ വെച്ച് ഗൈഡ് ലൈംഗിക അതിക്രമം കാട്ടിയതായി പരാതി. കേരള യൂണിവേഴ്സിറ്റിക്ക് കീഴിൽ ഉള്ള മാവേലിക്കര ബിഷപ് മൂർ കോളേജിലെ കൊല്ലം ചവറ സ്വദേശി ഡോ അരുൺ അരവിന്ദിന് എതിരെ ആണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. 2020 ഡിസംബറിൽ പെൺകുട്ടി പി എച്ച് ഡി ക്ക് രജിസ്റ്റർ ചെയ്ത സമയം മുതൽ ആണ് ഗൈഡ് ലൈംഗിക ചുവയോടെ സംസാരിക്കുവാൻ തുടങ്ങിയതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. പല തവണ ഗൈഡിന്‍റെ താത്പര്യങ്ങൾ പെൺകുട്ടിയെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും പെൺകുട്ടി ഇതിനെ എതിർക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്ന് ഗവേഷണത്തിന്‍റെ പേപ്പറുകൾ ശരിയാക്കി നൽകുന്നതിൽ ഉൾപ്പെടെ ഇയാൾ മനഃപൂർവ്വം തടസവാദങ്ങൾ ഉന്നയിച്ചിരുന്നു. പെൺകുട്ടി ഇയാൾക്ക് അനുകൂലമായി നിന്നില്ലെങ്കിൽ കുട്ടിയുടെ ഭാവി തന്നെ അവതാളത്തിൽ ആകുമെന്നും ആക്കാദമിക്ക് കരിയർ നശിപ്പിക്കുമെന്ന് ഇയാൾ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഈ വിഷയങ്ങൾ പല തവണ കോളേജ് അധികൃതരെ അറിയിച്ചെങ്കിലും പെൺകുട്ടിയുടെ പരാതിയിൽ യാതൊരു നടപടിയും ഇയാൾക്ക് എതിരെ സ്വീകരിച്ചില്ല. ഈ ഗൈഡിന്‍റെ കീഴിൽ പി എച്ച് ഡി ചെയ്യാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും ഗൈഡിനെ മാറ്റി നൽകണം എന്നും പെൺകുട്ടി കോളേജ് അധികൃതരോട് ആവശ്യപെട്ടിട്ടും ആരും ഇത് ചെവികൊണ്ടില്ല.
എച്ച് ഒ ഡി അടക്കമുള്ള കോളേജ് അധികൃതർ പെൺകുട്ടിയോട് അതിക്രമം കാണിച്ച ഗൈഡിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പെൺകുട്ടി ഇയാൾക്ക് എതിരെ മാവേലിക്കര പോലീസിലും ആലപ്പുഴ എസ്പിക്കും പരാതി സമർപ്പിച്ചിട്ടുണ്ട്. പോലീസിൽ പരാതി നൽകിയപ്പോൾ പരാതി പിൻവലിക്കണം എന്ന് ഇയാളും കോളേജ് അധികൃതരും പെൺകുട്ടിയെ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തു എന്നും പറയുന്നു. അർദ്ധരാത്രിയിലും മറ്റും പെൺകുട്ടിയെ ഇയാൾ ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിക്കുമായിരുന്നു എന്നും തന്‍റെ ആവശ്യങ്ങൾക്ക് വഴങ്ങാതെ പി എച്ച് പൂർത്തിയാക്കി പോകുവാൻ സമ്മതിക്കില്ല എന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നു. പോലീസിൽ നൽകിയ പരാതി കോടതിയിൽ സമർപ്പിച്ചതിനെ തുടർന്ന് കോടതി പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപെടുത്തും. സംഭവത്തിൽ ഗൈഡിനും കോളേജിനും എതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും വിദ്യാർത്ഥിനിയും കുടുംബവും പറയുന്നു. വനിതാ കമ്മീഷനും വിദ്യാർത്ഥിനി പരാതി നൽകിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033