അടൂരിൽ രോഗിയായ കുടുംബനാഥനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

അടൂർ: സ്വകാര്യ ബാങ്കിന്റെ ജപ്തി മൂലം പെരുവഴിയിലായ കുടുംബനാഥനെ പോലീസ് കള്ളക്കേസിൽ കുടുക്കിയതായി കുടുംബത്തിൻ്റെ പരാതി. ജപ്തിയിൽ ഉൾപ്പെടാത്ത സഹോദരിയുടെ വാഹനം ജപ്തി ചെയ്ത വസ്തുവിൽ നിന്ന് എടുത്തതിനാണ് പോലീസ് നടപടി. അടൂർ സ്വദേശി റോയിയെ മോഷണക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ഷെഡ്യൂൾ ബാങ്കാണ് റോയിയുടെ വസ്തുവകകൾ സർഫാസി നിയമപ്രകാരം ജപ്തി ചെയ്തത്. ദിവസങ്ങൾക്കു മുമ്പ് ജപ്തി നടക്കുമ്പോൾ റോയിയും കുടുംബവും വീട്ടിൽ ഇല്ലായിരുന്നു എന്ന് റോയിയുടെ ഭാര്യ ഷീജ പറഞ്ഞു. രോഗിയായ റോയി ആശുപത്രി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത് സഹോദരിയുടെ കാർ ആയിരുന്നു.

ബാങ്ക് അധികൃതർ ജപ്തി നടപ്പാക്കി ഗേറ്റ് സീൽ ചെയ്തപ്പോൾ ഗേറ്റിന് ഉള്ളിലായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. ബാങ്കിനോട് ആവശ്യപ്പെട്ടിട്ടും കാർ വിട്ടു നൽകാതെ വന്നതോടെയാണ് റോയ് കാർ എടുത്തത്. എന്നാൽ പോലീസ് റോയിയെ മോഷണം കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് കുടുംബം പറയുന്നു. നടന്നത് നിയമവിരുദ്ധമായ അറസ്റ്റ് എന്ന് സിപിഐഎം ഏരിയ സെക്രട്ടറി എസ് മനോജ് പ്രതികരിച്ചു. ബാങ്ക് സീൽ ചെയ്ത പുരയിടത്തിനുള്ളിലാണ് കാറെന്നും അതിനാൽ ബാങ്കിൻറെ അനുമതിയില്ലാതെ കാർ എടുത്തത് മോഷണം കുറ്റമായി കണക്കാക്കാം എന്നാണ് പോലീസിന്റെ നിലപാട്. രോഗിയായ റോയ് മാത്യുവിനോട് പൊലീസ് മനുഷ്യത്വമില്ലാതെ പെരുമാറി എന്നാണ് ഉയരുന്ന ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...