പലിശരഹിത വായ്പ നൽകിയ സംഘം ഈടായി വാങ്ങിയ സ്വർണം തിരിച്ചു നൽകുന്നില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

എടക്കാട് (കണ്ണൂർ): പലിശരഹിത വായ്പ നൽകിയ സംഘം ഈടായി വാങ്ങിയ സ്വർണം തിരിച്ചുനൽകുന്നില്ലെന്ന് പരാതി. 40 ഓളം പേരാണ് കൂട്ട​ത്തോടെ എടക്കാട് പോലീസ് സ്റ്റേഷനിൽ എത്തിയത്. ഏ​ജ​ന്റു​മാ​ർ മു​ഖേ​ന കൊ​ടു​ത്ത സ്വ​ർ​ണ​ത്തി​ന്റെ പ​ണം കിട്ടാ​താ​യ​തോ​ടെ​യാ​ണ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞാ​ണ് എ​ട​ക്കാ​ട്, ഏ​ഴ​ര, മു​ന​മ്പ്, കു​റ്റി​ക്ക​കം ഭാ​ഗ​ത്തെ സ്ത്രീ​ക​ൾ ഉൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഇ​വ​ർ നേ​രത്തേ എ​ട​ക്കാ​ട് ഉ​സ്സ​ൻ മു​ക്ക് സ്വ​ദേ​ശി​യു​ടെ കൈ​വ​ശം സ്വ​ർ​ണം നി​ക്ഷേ​പ​മാ​യി കൊടു​ത്തി​രു​ന്നു. ഇ​ത് തി​രി​കെ ന​ൽ​കേ​ണ്ട കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ല​ഭി​ച്ചി​ല്ല. ഒ​ടു​വി​ൽ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് എ​ല്ലാ​വ​രു​ടെ​യും സ്വ​ർ​ണം തി​രി​കെ ന​ൽ​കു​മെ​ന്ന​റി​യി​ച്ചി​രു​ന്നു.

ഇ​തു​പ്ര​കാ​രം വ്യാഴാഴ്ച വൈ​കീ​ട്ട് വ​രെ കാ​ത്തി​രു​ന്നി​ട്ടും സ്വ​ർ​ണം ല​ഭി​ക്കാ​താ​യ​പ്പോ​ൾ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളും നാട്ടുകാ​രും എ​ട​ക്കാ​ട് ഉ​സ്സ​ൻ മു​ക്കി​ലെ വീ​ട്ടി​ൽ പോ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യെ​ങ്കി​ലും ഇ​യാ​ൾ സ്വ​ർ​ണം ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. പിന്നാലെ വീ​ട്ടി​ലെ​ത്തി അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​രോ​പി​ച്ച് ഉ​സ്സ​ൻ മു​ക്ക് സ്വ​ദേ​ശി എ​ട​ക്കാ​ട് പോലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തോ​ടെ​യാ​ണ് സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കൂ​ട്ട​മാ​യി എ​ട​ക്കാ​ട് സ്റ്റേ​ഷ​നി​ലേ​ക്കെ​ത്തി​യ​ത്. എ​ട​ക്കാ​ട്, ക​ണ്ണൂ​ർ സി​റ്റി ഭാ​ഗ​ങ്ങ​ളി​ല​ട​ക്കം നി​ര​വ​ധി പേ​ർ​ക്കാ​ണ് പ​ലി​ശ​ര​ഹി​ത വാ​യ്പ​ത​ട്ടി​പ്പി​ൽ സ്വ​ർ​ണം ന​ഷ്ട​മാ​യ​ത്. പ​ല​രും പോലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യി​രുന്നില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...