ചടയമംഗലത്ത് പ്രതിയെ തേടിയെത്തിയ കാട്ടാക്കട പോലീസ് ആളുമാറി ദമ്പതികളെ മർദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചടയമംഗലത്ത് പ്രതിയെ തേടിയെത്തിയ കാട്ടാക്കട പോലീസ് ആളുമാറി ദമ്പതികളെ മർദ്ദിച്ചതായി പരാതി. ചടയമംഗലം സ്വദേശികളായ സുരേഷ് ഭാര്യ ബിന്ദു എന്നിവർക്കാണ് മർദനമേറ്റത്. കാട്ടാക്കട എസ് ഐ മനോജ് ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരെ കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ എസ് പി അന്വേഷണത്തിന് ഉത്തരവിട്ടു. കൊട്ടാരക്കര ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല. ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. കഴിഞ്ഞദിവസം രാത്രി വീട്ടിലെത്തിയ പോലീസ് സംഘം സുരേഷിനെ മർദിക്കുകയായിരുന്നു. വിലങ്ങണിയിച്ച് വസ്ത്രം വലിച്ചു കീറി ജീപ്പിൽ ഇട്ട സുരേഷ് ബോധരഹിതനായെങ്കിലും പോലീസ് കൊണ്ടുപോയെന്ന് ആരോപണം. പിന്നീട് സുരേഷിനെ വീടിനടുത്തുള്ള റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെന്നും ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. കാട്ടാക്കട സ്റ്റേഷൻ പരിധിയിലെ വധശ്രമ കേസിലെ പ്രതിയെ അന്വേഷിച്ചാണ് സംഘം ചടയമംഗലത്ത് എത്തിയത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും...

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

0
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...