വായ്പക്ക് അപേക്ഷിച്ച യുവതിയെ മാനേജര്‍ കടന്നു പിടിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വായ്പയ്ക്ക് അപേക്ഷിച്ച യുവതിയെ മാനേജര്‍ കടന്നു പിടിച്ചതായി പരാതി. തിരുവനന്തപുരം വെമ്പായം സര്‍വീസ് സഹകരണ ബാങ്ക് കന്യാകുളങ്ങര ബ്രാഞ്ചിലെ മാനേജര്‍ സുനില്‍ കുമാറിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വായ്പയ്ക്ക് അപക്ഷിക്കുമ്പോൾ ഈട് നൽകിയിരുന്ന ഭൂമിയിൽ വെച്ചാണ് യുവതിക്ക് എതിരെ അതിക്രമമുണ്ടായത്. പരാതി ഉയർന്നതിന് പിന്നാലെ ബാങ്ക് മാനേജർ ഒളിവിൽ പോയെന്നാണ് സൂചനകൾ.

സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബാങ്ക് മാനേജർ തന്നെ കടന്നു പിടിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തതായാണ് പരാതി ഉയർന്നിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് വട്ടപ്പാറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസിൽ പരാതി നൽകുന്നതിന് മുൻപ് പാര്‍ട്ടിക്കും യുവതി പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ കൂടുതൽ നടപടികൾ ഉണ്ടായില്ലെന്ന് ആരോപിച്ചാണ് യുവതി പോലീസിൽ പരാതി നൽകിയത്. യുവതി പോലീസിൽ പരാതി നൽകിയതോടെ ബാങ്ക് മാനേജർ ഒളിവിൽ പോകുകയായിരുന്നു.

ജനുവരി 6 ന് വൈകിട്ടോടെയാണ് അതിക്രമം നടന്നത്. അന്നു രാവിലെ യുവതിയെ ഫോണിൽ വിളിച്ച ബാങ്ക് മാനേജർ വായ്പ എടുക്കുന്നതിന് വേണ്ടി ഈട് നല്‍കിയ ഭൂമി കാണണം എന്ന് ആവശ്യപ്പെടുകയായിരുന്നു. അതിൻപ്രകാരം മാനേജരേയും കൂട്ടി യുവതി ഭൂമി കാണാൻ എത്തി. അവിടെ വെച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ബാങ്ക് മാനേജർ പിന്നിലൂടെ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. കുതറി മാറിയ തന്നോട് കണ്ടപ്പോൾ മുതൽ ആഗ്രഹിച്ചുപോയി സമ്മതിക്കണമെന്ന് ബാങ്ക് മാനേജർ പറഞ്ഞതായും യുവതി ചൂണ്ടിക്കാട്ടുന്നു. യുവതി തിരിച്ചു പോകാനൊരുങ്ങുമ്പോൾ തൻ്റെ വസ്ത്രമഴിച്ച് അയാൾ നഗ്നത  കാട്ടുകയായിരുന്നു എന്നും യുവതി ആരോപിച്ചു.

സുനില്‍ കുമാർ സിപിഎം പ്രവര്‍ത്തകനാണ്. സംഭവത്തില്‍ സുനില്‍കുമാര്‍ ക്ഷമാപണം നടത്തിയതിൻ്റെ ശബ്ദരേഖ പുറത്തെത്തിയിട്ടുണ്ട്. തനിക്കെതിരെ പീഡന ശ്രമമുണ്ടായതിനെ തുടർന്ന് യുവതി ആദ്യം പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിൽ സുനില്‍കുമാറിനെ അയിരൂപ്പാറ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഇതിനിടയിലാണ് സുനില്‍ കുമാര്‍ യുവതിയെ ഫോണില്‍ വിളിച്ച്‌ മാപ്പപേക്ഷിച്ചത്.

സുനിൽ കുമാറിന് പാർട്ടിയിൽ ഉന്നത ബന്ധങ്ങളുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അതുകൊണ്ടു കൂടിയാണ് പാര്‍ട്ടിയില്‍ നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാകാത്തതിൻ്റെ അടിസ്ഥാനത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ സുനില്‍ കുമാര്‍ ഒളിവിൽ പോകുകയും ചെയ്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...