പ്രവീണ്‍ റാണയുടെ കൂട്ടാളികളെ രക്ഷപെടാന്‍ പോലീസ് അവസരമൊരുക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സേഫ് ആന്‍റ് സ്ട്രോംഗ് നിക്ഷേപത്തട്ടിപ്പില്‍ പ്രവീണ്‍ റാണയുടെ കൂട്ടാളികള്‍ക്ക് രക്ഷപെടാന്‍ പൊലീസ് അവസരമൊരുക്കുന്നെന്ന ആരോപണവുമായി നിക്ഷേപകര്‍ രംഗത്തെത്തി. കേസ് ക്രൈബ്രാഞ്ചിന് വിട്ടിട്ട് ഒന്നരയാഴ്ച കഴിഞ്ഞിട്ടും അന്വേഷണം തുടങ്ങിയില്ല. ജില്ലാ ഭരണകൂടത്തിന് മുന്നിലേക്ക് പ്രതിഷേധവുമായി പോകാനാണ് തൃശൂരില്‍ ചേര്‍ന്ന നിക്ഷേപ സംഗമത്തിന്‍റെ തീരുമാനം. സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പില്‍ പ്രവീണ്‍ റാണയുടെ പത്തു ദിവസത്തെ കസ്റ്റഡി പൂര്‍ത്തിയായിട്ടും അന്വേഷണ പുരോഗതിയില്ലെന്നാണ് നിക്ഷേപകരുടെ ആക്ഷേപം.

കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നിക്ഷേപകരില്‍ നിന്നു വിവരങ്ങള്‍ തേടുന്നില്ല. പുതിയ പരാതികള്‍ സ്വീകരിക്കുന്നുമില്ല. റാണയില്‍ മാത്രം അന്വേഷണം ഒതുക്കാന്‍ ശ്രമം നടക്കുന്നതായും നിക്ഷേപകര്‍ക്ക് പരാതിയുണ്ട്. റാണ പണം മാറ്റിയ അക്കൗണ്ടുകള്‍ കണ്ടെത്താനോ കൂട്ടാളികളെ കസ്റ്റഡിയിലെടുക്കാനോ പൊലീസ് തയാറാവുന്നില്ലെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. തൃശൂരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 84 പരാതികളാണ് ഡിവൈഎസ്പി ടിആര്‍ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയത്.

എസ്പി സുദര്‍ശനനാണ് മേല്‍നോട്ട ചുമതല. കേസ് കൈമാറിയ ഉത്തരവ് വന്നിട്ടും ക്രൈംബ്രാഞ്ച് ഫയല്‍ വിളിപ്പിക്കുകയോ അന്വേഷണം ആരംഭിക്കുകയോ ചെയ്തിട്ടില്ല. പ്രവീണ്‍ റാണയെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട സമയത്തായിരുന്നു കേസ് കൈമാറാനുള്ള തീരുമാനം വന്നത്. അതുകൊണ്ടു തന്നെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കൂടുതലിടങ്ങളിലെത്തിച്ചുള്ള തെളിവെടുപ്പോ, കൂട്ടാളികളുടെ അറസ്റ്റിലേക്കോ പോകാതെ പ്രതിയെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതൽ ആലപ്പുഴ...

ഓണവിപണിയിൽ ചിപ്സിനും ഉപ്പേരിക്കും ചൂടൻ വിൽപ്പന ; കിലോയ്ക്ക് 560 രൂപ

0
കൊച്ചി : ഓണസദ്യ പൂർണമാക്കുന്ന ചിപ്സിനും ഉപ്പേരിക്കും ഓണവിപണിയിൽ ചൂടേറിയ വിൽപ്പന....