പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ സദ്യയുണ്ടെന്നറിഞ്ഞ് ഉണ്ണാനെത്തിയ യുവാവിനെ പോലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ സദ്യയുണ്ടെന്നറിഞ്ഞ് ഉണ്ണാനെത്തിയ യുവാവിനെ പോലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പരാതി. ചങ്ങനാശേരിക്കാരനായ സുമിത്താണ് എറണാകുളം നോര്‍ത്ത് പറവൂര്‍ പോലീസിനെതിരെ രംഗത്തെത്തിയത്. മര്‍ദ്ദിച്ച ശേഷം ബലം പ്രയോഗിച്ച് സദ്യ കഴിക്കാന്‍ ഇരുത്തിയെന്നും പരിപ്പ് കറി ചോദിച്ചപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചെന്നും സുമിത്ത് ആരോപിച്ചു. എന്നാൽ ഇത്തരത്തിലൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് പോലീസ് വിശദീകരിക്കുമ്പോഴും സുമിത്തിനെതിരെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഉത്യാട ദിനത്തില്‍ പോലീസ് ക്യാന്‍റിന് ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ് അവിടെ പോയത്. പോലീസിന്‍റെ ഓണാഘോഷ പരിപാടി നടക്കുന്നതിനിടെയാണ് സംഭവം. സദ്യയുണ്ടോയെന്ന് തിരക്കിയപ്പോള്‍  പോലീസ് മര്‍ദിച്ചെന്ന് ചങ്ങനാശേരിക്കാരനായ സുമിത്ത് ആരോപിക്കുന്നു. പിന്നീട് സദ്യ ഉണ്ടിട്ട് പോയാല്‍ മതി എന്ന് പറഞ്ഞ് ഇല ഇട്ട് ചോറും സാമ്പാറും വിളമ്പി. പരിപ്പ് കറി ചോദിച്ചപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചെന്നും  സുമിത്ത് ആരോപിച്ചു. എന്നാൽ ആരോപണം നോര്‍ത്ത് പറവൂര്‍ പോലീസ് നിഷേധിച്ചു. മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായതെന്നാണ് പോലീസിന്‍റെ വാദം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ് : രണ്ടുപേർക്ക് 58 വർഷം തടവും 3.75 ലക്ഷം പിഴയും

0
മൂവാറ്റുപുഴ : ആറുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കൾക്ക്...

പ്രതിപക്ഷ പ്രതിഷേധത്തിനിടെ എം.എസ്.എം.ഇ. ബിൽ പാസാക്കി രാജ്യസഭ

0
ന്യൂഡൽഹി : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ.) നേരിടുന്ന കുടിശ്ശിക...