ചെട്ടികുളങ്ങര : ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള പദ്ധതികൾ ഇഴഞ്ഞുനീങ്ങുന്നതായി പരാതി. തിരുവിതാംകൂർ ദേവസ്വത്തിനു കീഴിൽ ഏറ്റവുമധികം വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നാണ് ചെട്ടികുളങ്ങര ക്ഷേത്രം. മഴക്കാലത്ത് ക്ഷേത്രത്തിനുള്ളിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ടിനു പരിഹാരമായുള്ള ഓടനിർമാണം, ശൗചാലയത്തിന്റെ നവീകരണം, നിത്യേനയുണ്ടാകുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നിർമാർജനംചെയ്യാനുള്ള ആധുനിക ഇൻസിനറേറ്റർ സ്ഥാപനം, കാലപ്പഴക്കംവന്ന നാലമ്പലത്തിന്റെ ചുമരുകളുടെ നവീകരണം എന്നിവയാണ് ദേവസ്വം ബോർഡ് പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികൾ. അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ശക്തമായ പരാതി ഉയരുകയും ക്ഷേത്ര അവകാശികളായ 13 കരകളുടെ സംഘടനയായ ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷൻ ഉൾപ്പെടെ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തതിനെത്തുടർന്ന് ആറുമാസം മുൻപ് ദേവസ്വം മെമ്പറും ഉന്നത ഉദ്യോഗസ്ഥരും ക്ഷേത്രം സന്ദർശിക്കുകയും തുടർന്ന് അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയുമായിരുന്നു.
എന്നാൽ പ്രഖ്യാപിച്ച പദ്ധതികളിൽ ഒന്നുപോലും നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നിർമാണഘട്ടത്തിലേക്ക് എത്തിയിട്ടില്ല. ക്ഷേത്രത്തിനു കിഴക്ക് തെക്കേഭാഗത്തുള്ള ശൗചാലയത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള പദ്ധതിയുടെ കരാറും അംഗീകരിക്കപ്പെട്ടിട്ടില്ല. ക്ഷേത്രത്തിൽ ദിവസേനയുണ്ടാകുന്ന മാലിന്യം പരിസ്ഥിതിക്ക് ദോഷംവരാതെ നിർമാർജനംചെയ്യാൻ ഇൻസിനറേറ്റർ സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കിയതല്ലാതെ അതിന്റെ തുടർനടപടികൾ ഒന്നുമായിട്ടില്ല. മലിനീകരണനിയന്ത്രണ ബോർഡിന്റെ ഉൾപ്പെടെ ചട്ടങ്ങൾ പാലിച്ചുകൊണ്ടുള്ള ആധുനിക മാലിന്യനിർമാർജന സംവിധാനം സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഇപ്പോൾ മാലിന്യം അടുത്തുള്ള തുറസ്സായ പറമ്പിൽ കൂട്ടിയിടുകയാണ് ചെയ്യുന്നത്. ഇത് ഏറെ പരാതിക്കിടയാക്കുന്നുണ്ട്. ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ ചുമരുകൾ കാലപ്പഴക്കംമൂലം ജീർണാവസ്ഥയിലാണ്. ഇത് പുതുക്കിപ്പണിയണമെന്നു തീരുമാനിക്കുകയും അതിനുള്ള വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിരുന്നുവെങ്കിലും ഇക്കാര്യത്തിലും തുടർനടപടികളായിട്ടില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























