പറവൂരിൽ ഒത്തുതീർപ്പിന് വിളിച്ച് വരുത്തി എസ്.ഐ ക്രൂരമായി മർദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം പറവൂരിൽ ഒത്തുതീർപ്പിന് വിളിച്ച് വരുത്തി എസ്.ഐ ക്രൂരമായി മർദിച്ചതായി പരാതി. പറവൂർ എസ്.ഐ മർദിച്ചെന്നാണ് നന്ദികുളങ്ങര സ്വദേശി അഖിലേഷിന്റെ പരാതി. പോലീസ് മർദിച്ചെന്ന് പറഞ്ഞിട്ടും കളമശ്ശേരി മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രികളും ചികിത്സ നൽകാൻ തയ്യാറായില്ലെന്ന് അഖിലേഷ് പറഞ്ഞു. കഴിഞ്ഞ മാസം 31നാണ് സംഭവം. മര്‍ദനമേറ്റ യുവാവും നാട്ടിലുള്ള ചില യുവാക്കളുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഈ തര്‍ക്കത്തിന്‍റെ പേരില്‍ ആദ്യം ഇവരെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പാക്കി വിട്ടിരുന്നു. പിന്നീട് 29ന് രണ്ടു കൂട്ടരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. തുടര്‍ന്ന് പിറ്റേദിവസം രാവിലെ പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.

അഖിലേഷിനെ എസ്.ഐ സ്റ്റേഷനകത്തേക്ക് വിളിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഇതിനു ശേഷം യുവാവിന്‍റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവരുടെ മുന്നില്‍വെച്ചും മര്‍ദിച്ചുവെന്നും ആരോപണമുണ്ട്. പരാതിയുമായി മുന്നോട്ടുപോയാല്‍ കൂടുതല്‍ കേസുകള്‍ തലയിലിട്ട് തരുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും പറയുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോയെങ്കിലും പോലീസ് മര്‍ദിച്ചെന്ന കാരണത്താല്‍ ചികിത്സ നിഷേധിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ചികിത്സ തേടിയത്. സംഭവത്തില്‍ എസ്.പിക്ക് പരാതി നല്‍കുമെന്ന് യുവാവിന്‍റെ സഹോദരന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...