പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനെത്തിയ യുവതിയുടെ ഗർഭാശയം നീക്കം ചെയ്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

വാരാണസി: പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാൻ ആശുപത്രിയിലെത്തിയ യുവതിയുടെ ഗർഭാശയം നീക്കം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ചോലാപൂർ ബേല ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 2020 മെയ് മാസത്തിലായിരുന്നു 26കാരിയായ ഉഷ മൗര്യ കടുത്ത വയറുവേദനയായിട്ടാണ് ഗ്രാമത്തിലെ ആശാവർക്കറെ സമീപിക്കുന്നത്. ഇവരാണ് ഗോലയിലെ ഡോ. പ്രവീൺ തിവാരിയുടെ സ്വകാര്യ നഴ്‌സിങ് ഹോമിലേക്ക് ഉഷയെ കൊണ്ടുപോയത്. ഇവിടെ നടത്തിയ പരിശോധനയിൽ പിത്താശയത്തിൽ കല്ലുണ്ടെന്ന് കണ്ടെത്തി. 2020 മെയ് 28 ന്, ക്ലിനിക്കിൽ വെച്ച് പിത്താശയത്തിലെ കല്ലുകൾ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തി.

രണ്ടു ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തു. ആ സമയത്ത് വേദനകൾക്ക് കുറവുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷത്തിന് ശേഷം ഈ മാർച്ചിൽ ഉഷക്ക് വീണ്ടും വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉഷ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിൽ യുവതിയുടെ പിത്താശയത്തിൽ കല്ല് കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് യുവതിയുടെ ഗർഭപാത്രം ഇല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്.പരിശോധനാ റിപ്പോർട്ടുകളുമായി ഉഷ വീണ്ടും ഡോ. പ്രവീൺ തിവാരിയുടെ അടുത്ത് ചെന്ന് വിശദീകരണം ആവശ്യപ്പെട്ടു.

ഇയാൾ തന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നാണ് ഉഷ പറയുന്നതെന്ന് ടൈംസ്ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പോലീസ് സ്റ്റേഷനുകളിൽ പല തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് പ്രാദേശിക കോടതിയെ സമീപിച്ചു. ഇതിനെത്തുടർന്നാണ് ഡോക്ടർക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തത്. ഡോക്ടർക്കെതിരെ അന്വേഷണം ആരംഭിച്ചതായി ചോലാപൂർ സ്റ്റേഷൻ ഓഫീസർ രാജേഷ് ത്രിപാഠി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ കനകപ്പലം – വെച്ചൂച്ചിറ റോഡരികില്‍ ചെടികള്‍ നട്ടുതുടങ്ങി

0
എരുമേലി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം അരണ്യകം പദ്ധതിയിൽ മൂന്നു...

സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും....

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...