കിണര്‍ മലിനമാകുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി: പൊതുമരാമത്തു വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള റോഡില്‍ ചേര്‍ത്ത് സ്വകാര്യ വ്യക്തി കോണ്‍ക്രീറ്റ് ചെയ്തതോടെ റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം ഒലിച്ചിറങ്ങി കിണര്‍ മലിനമാകുന്നതായി പരാതി. ഇടമുറി മോന്‍സിപ്പടിക്കു സമീപം പുത്തന്‍പറമ്പില്‍ പി.സി എബ്രഹാമാണ് പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന ആവശ്യവുമായി പൊതുമരാമത്ത് വകുപ്പിനെയും റവന്യൂ വകുപ്പിനെയും സമീപിച്ചത്. മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച ശേഷം വശങ്ങളില്‍ ഓട നിര്‍മ്മിക്കാതെ വന്നതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.

റോഡിലൂടെ ഒഴുകി എത്തുന്ന മഴവെള്ളം മുറ്റത്തേക്കും സമീപത്തെ കിണറിനുള്ളിലേക്കും എത്തുകയാണ്. ഇതിനിടെ സ്വകാര്യ വ്യക്തി തന്‍റെ വീട്ടിലേക്കുള്ള റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റും ചെയ്തതോടെ വെള്ളത്തിന് ഒഴുകി പോകാന്‍ ഇടമില്ലാതായി. ഇതോടെ മാലിന്യം നിറഞ്ഞ വെള്ളം കിണറിലേക്കെത്തുന്ന സ്ഥിതിയായി.

ഒരാഴ്ചയായി കലങ്ങി കിടക്കുന്ന കിണറിലെ വെള്ളം ഉപയോഗിക്കാനാവുന്നില്ലെന്ന് എബ്രഹാം പറയുന്നു. സ്വന്തമായി കുടിവെള്ള സംവിധാനമുണ്ടായിട്ടും ഉപയോഗിക്കാനാവാസ്ഥ സാഹചര്യമാണെന്ന് ഇദേഹം ചൂണ്ടിക്കാട്ടുന്നു. മലമുകളില്‍ നിന്നും ഒലിച്ചെത്തുന്ന വെള്ളം ഒഴുകികൊണ്ടിരുന്ന തോട് അടച്ചതും ദുരിതത്തിന് ആക്കം കൂട്ടുന്നുണ്ട്. പരിഹാരം ഉണ്ടാകാത്ത പക്ഷം മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനാണ് എബ്രഹാമിന്‍റെ തീരുമാനം.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...

ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
അതിരപ്പിള്ളി: തൃശൂര്‍ ആനമല റോഡില്‍ ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു....

കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

0
പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ...

അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ...

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന്...